ഈ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. എന്നാല്‍ അപ്പീലിലും തിരിച്ചടി ഉണ്ടായാല്‍ അത് പ്രതിപക്ഷം മറ്റൊരു രാഷ്ട്രീയ ആയുധമാക്കുമെന്നും വിലയിരുത്തലുണ്ട്.
കോടതി ചൂണ്ടിക്കാട്ടിയ പിഴവുകള്‍ പരിഹരിച്ച് സര്‍വേയുമായി മുന്നോട്ടുപോകുന്നതും പരിഗണനയിലുണ്ട്.
ഇതിനായി മാറ്റിവെച്ച 20 കോടി രൂപ നല്‍കാന്‍ പാടുള്ളതല്ലെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു. രാഷ്ട്രീയ ക്യാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം. ബജറ്റിന് പുറത്തുള്ള ചെലവ് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നാണ് നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ മുഖ്യമന്ത്രി നവകേരള സര്‍വേ പ്രഖ്യാപിച്ചത്. വീടുവീടാന്തരം കയറിയാണ് സര്‍വേ സംഘടിപ്പിച്ചത്.