മലയാളത്തില്‍ വളരെ റൊമാന്റിക്കായി അഭിനയിക്കാന്‍ പറ്റിയ നടന്‍; ഞാന്‍ അദ്ദേഹത്തെ അഡ്‌മെയര്‍ ചെയ്യുന്നു: ഗൗരി ജി. കിഷന്‍
Entertainment
മലയാളത്തില്‍ വളരെ റൊമാന്റിക്കായി അഭിനയിക്കാന്‍ പറ്റിയ നടന്‍; ഞാന്‍ അദ്ദേഹത്തെ അഡ്‌മെയര്‍ ചെയ്യുന്നു: ഗൗരി ജി. കിഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th February 2025, 9:34 am

96 എന്നൊരൊറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയ നടിയാണ് ഗൗരി ജി. കിഷന്‍. ആ സിനിമയില്‍ തൃഷയുടെ കൗമാരമായിരുന്നു ഗൗരി അവതരിപ്പിച്ചത്. ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ ഗൗരി നായികയായി എത്തിയിരുന്നു.

ഗൗരി ജി. കിഷന്‍ അഭിനയിച്ച ആദ്യ മലയാള സിനിമയായിരുന്നു അനുഗ്രഹീതന്‍ ആന്റണി. 2021ല്‍ പുറത്തിറങ്ങിയ ഈ റൊമാന്റിക് കോമഡി ഫാന്റസി ചിത്രം സംവിധാനം ചെയ്തത് പ്രിന്‍സ് ജോയ് ആയിരുന്നു. സിദ്ദീഖ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ് എന്നിവര്‍ അഭിനയിച്ച അനുഗ്രഹീതന്‍ ആന്റണിയില്‍ ഗൗരിയുടെ നായകനായത് സണ്ണി വെയ്ന്‍ ആയിരുന്നു.

ഇപ്പോള്‍ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സണ്ണി വെയ്‌നെ കുറിച്ച് പറയുകയാണ് ഗൗരി ജി. കിഷന്‍. സണ്ണി ഏറെ ഇന്‍വോള്‍വ്ഡാണെന്നും വളരെ റൊമാന്റിക്കായി അഭിനയിക്കാന്‍ പറ്റിയ നടനാണ് അദ്ദേഹമെന്നുമാണ് ഗൗരി പറയുന്നത്.

മലയാളത്തില്‍ തന്റെ ആദ്യ ഹീറോ സണ്ണി വെയ്ന്‍ ആയതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമ മുതല്‍ താന്‍ അഡ്‌മെയര്‍ ചെയ്യുന്ന ഒരു നടനാണ് അദ്ദേഹമെന്നും ഗൗരി ജി. കിഷന്‍ കൂട്ടിച്ചേര്‍ത്തു.

‘സണ്ണിച്ചന്‍ വളരെ ഇന്‍വോള്‍വ്ഡാണ്. വളരെ റൊമാന്റിക്കായി അഭിനയിക്കാന്‍ പറ്റിയ ആക്ടറാണ് അദ്ദേഹം. മലയാളത്തില്‍ എന്റെ ആദ്യ ഹീറോ സണ്ണിച്ചന്‍ ആയതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമ മുതല്‍ ഞാന്‍ അഡ്‌മെയര്‍ ചെയ്യുന്ന ഒരു ആക്ടറാണ് സണ്ണിച്ചന്‍. ഒരു ഗ്രേറ്റായ ആക്ടറാണ് അദ്ദേഹം. അതുപോലെ അനുഗ്രഹീതനിലെ കാമിനി എന്ന റൊമാന്റിക് സോങ്ങിന് സിനിമയുടെ റിലീസിന് മുമ്പ് ഇത്രയും റീച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല,’ ഗൗരി ജി. കിഷന്‍ പറഞ്ഞു.

Content Highlight: Gouri G Kishan Talks About Sunny Wayne