ഉസ്താദ് ഹോട്ടൽ ആസ്വദിച്ചതുപോലെ മറ്റൊരു സിനിമയും ഞാൻ ആസ്വദിച്ചിട്ടില്ല: ഗോപി സുന്ദർ
Usthad Hotel
ഉസ്താദ് ഹോട്ടൽ ആസ്വദിച്ചതുപോലെ മറ്റൊരു സിനിമയും ഞാൻ ആസ്വദിച്ചിട്ടില്ല: ഗോപി സുന്ദർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th July 2025, 4:55 pm

മലയാളികൾക്ക് ഏറെ പരിചിതനായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ എന്നതിന് പുറമെ പ്രോഗ്രാമർ, പിന്നണി ഗായകൻ, ഗാനരചയിതാവ്, നടൻ, അവതാരകൻ എന്നീ നിലകളിലും കഴിവ് തെളിയിച്ചു.

ഗോപി സുന്ദറിന്റെ മികച്ച വർക്കുകളിൽ ഒന്നായിരുന്നു ഉസ്താദ് ഹോട്ടൽ. ഇപ്പോൾ ഉസ്താദ് ഹോട്ടൽ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഗോപി സുന്ദർ. താൻ വളരെ നന്നായി ആസ്വദിച്ച സിനിമയാണ് ഉസ്താദ് ഹോട്ടലെന്ന് ഗോപി സുന്ദർ പറയുന്നു. ആ സിനിമ ആസ്വദിച്ചതുപോലെ മറ്റൊരു സിനിമയും താൻ ആസ്വദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച ചിത്രമാണ് അതെന്നും അത് ചെയ്ത സമയം നല്ല രസമായിരുന്നുവെന്നും ഗോപി സുന്ദർ കൂട്ടിച്ചേർത്തു.

‘നിങ്ങൾ പറഞ്ഞില്ലേ ആസ്വദിച്ച് പണ്ടാരമടങ്ങിയ സിനിമയാണ് ഉസ്താദ് ഹോട്ടലെന്ന്. നിങ്ങൾ ആസ്വദിക്കുന്നതിന്റെ ഒരായിരം ഞാൻ പണ്ടാരമടങ്ങി ആസ്വദിച്ച സിനിമയാണ് അത്. ഒരു മനുഷ്യന് സിനിമ ആസ്വദിക്കാൻ പറ്റുന്നത്തിന്റെ മാക്സിമത്തിൽ നിന്നുകൊണ്ടാണ് ഞാൻ ആ സിനിമ ആസ്വദിച്ചത്. അത്രയും ഗംഭീരമായിട്ട് ഞാൻ ആസ്വദിച്ച് ചെയ്ത മറ്റൊരു സിനിമയും അതിന് ശേഷമുണ്ടായിട്ടില്ല. അത് ചെയ്തുകൊണ്ടിരുന്ന സമയം ഭയങ്കര രസമായിരുന്നു. എന്റെ ജീവിതത്തിൽ ഇന്നും മറക്കാൻ പറ്റാത്ത ഒരുപാട് അനുഭവങ്ങൾ ഉണ്ടാക്കിത്തന്ന സിനിമയാണ് അത്,’ ഗോപി സുന്ദർ പറയുന്നു.

ഉസ്താദ് ഹോട്ടൽ

മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ. ദുൽഖർ സൽമാനും തിലകനും പ്രധാന വേഷത്തിലെത്തിയ ചിത്രം നിരൂപക പ്രശംസയ്ക്കൊപ്പം വലിയ വിജയവും നേടിയിരുന്നു. ടെക്നിക്കൽ ക്വാളിറ്റിയിലും ഏറെ മികവ് പുലർത്തിയ ചിത്രമായിരുന്നു ഉസ്താദ് ഹോട്ടൽ.

Content Highlight: Gopi Sundar Talks About Usthad Hotel Movie