തമിഴിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് അജിത് കുമാര്‍. ഫാന്‍സ് ക്ലബ്ബുകള്‍ പിരിച്ചുവിട്ടിട്ടും ഇന്നും വലിയ ആരാധകപിന്തുണയാണ് താരത്തിനുള്ളത്. പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത അജിത്തിന്റെ ഓരോ സിനിമകളും ഉത്സവം പോലെയാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി.
അജിത്തിന്റെ കടുത്ത ആരാധകനായ ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്നു എന്നതാണ് ഗുഡ് ബാഡ് അഗ്ലിയുടെ ഏറ്റവും വലിയ പ്രത്യേകത. ചെറുപ്പക്കാരനായുള്ള അജിത്തിന്റെ ഗെറ്റപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും വന്‍ വരവേല്പാണ് ലഭിച്ചത്.
അജിത്തിന്റെ പല ചിത്രങ്ങളുടെയും റഫറന്‍സ് ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയ്‌ലറിലുണ്ടായിരുന്നു. ആരാധകര്‍ക്ക് തിയേറ്റര്‍ പൂരപ്പറമ്പാക്കാനുള്ള എല്ലാം ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ചിത്രത്തിന്റെ തമിഴ്‌നാട് ബുക്കിങ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ഇപ്പോഴിത് ബുക്കിങ്ങിലൂടെ മാത്രം വന്‍ പ്രീ സെയിലാണ് ഗുഡ് ബാഡ് അഗ്ലി സ്വന്തമാക്കിയിരിക്കുന്നത്.
ഇതുവരെ ചാര്‍ട്ട് ചെയ്ത 1450 ഷോകളില്‍ നിന്ന് 6.3 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. എട്ട് ലക്ഷത്തോളം ടിക്കറ്റ് ഇതിനോടകം വിറ്റഴിക്കപ്പെട്ടു. റിലീസിന് ഇനിയും അഞ്ച് ദിവസം ബാക്കി നില്‍ക്കുമ്പോഴാണ് ഈ കുതിപ്പ്. ഇതേ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ആദ്യദിനം റെക്കോഡ് കളക്ഷന്‍ ഗുഡ് ബാഡ് അഗ്ലി സ്വന്തമാക്കുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു.
താരത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമായ വിടാമുയര്‍ച്ചി തിയേറ്ററില്‍ പരാജമായിരുന്നു. വന്‍ ബജറ്റിലെത്തിയ ചിത്രം ആരാധകരെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രം ഹോളിവുഡ് ചിത്രമായ ബ്രേക്ക് ഡൗണിന്റെ റീമേക്കായിരുന്നു. എന്നാല്‍ അതിന്റെയെല്ലാം ക്ഷീണം ഗുഡ് ബാഡ് അഗ്ലി തീര്‍ക്കുമെന്നാണ് കരുതുന്നത്.
Advance sales of #AjithKumar‘s #GoodBadUgly smashes past ₹5 Crore mark in Tamil Nadu from 1450 shows, selling over 2.63 Lakhs tix, within 16 hours of opening the bookings.
അര്‍ജുന്‍ ദാസാണ് ചിത്രത്തിലെ വില്ലാനായെത്തുന്നത്. തൃഷയാണ് അജിത്തിന്റെ നായികയാവുന്നത്. ഇവര്‍ക്ക് പുറമെ തെലുങ്ക് താരം സുനില്‍, മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ, ബോളിവുഡ് താരം ജാക്കി ഷ്‌റോഫ്, റെഡിന്‍ കിങ്സ്ലി, കാര്‍ത്തികേയ ദേവ്, പ്രിയ വാര്യര്‍, സിമ്രാന്‍, യോഗി ബാബു, പ്രഭു തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.
Content Highlight: Good Bad Ugly pre sales crossed 6 crores in Tamilnadu