ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ്. ടര്‍ബോയുടെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി മമ്മൂട്ടിക്കമ്പനി നിര്‍മിച്ച ചിത്രമാണിത്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ കൂടിയാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ്.
മമ്മൂട്ടിക്ക് പുറമെ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിട്ടുണ്ട്. ഗോകുല്‍ മമ്മൂട്ടിയോടൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കുവെക്കുന്ന ആദ്യ സിനിമയാണ് ഇത്. മമ്മൂട്ടിയും തന്റെ അച്ഛന്‍ സുരേഷ് ഗോപിയും തമ്മില്‍ സാമ്യതകളുണ്ടെന്ന് പറയുകയാണ് ഗോകുല്‍ സുരേഷ്. തന്റെ അച്ഛന്‍, മമ്മൂട്ടി ഇന്‍ഫ്‌ലുവന്‍സ്ഡ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗോകുല്‍ സുരേഷ്.
‘എന്റെ അച്ഛന്‍ ഒരുപാട് മമ്മൂക്ക ഇന്‍ഫ്‌ലുവന്‍സ്ഡ് ആണ്. സ്വഭാവം ആയാലും എന്തൊക്കയോ എനിക്ക് രണ്ടുപേര്‍ക്കും ഒരുപാട് സാമ്യതകളുള്ളതായി തോന്നിയിട്ടുണ്ട്.
ജോഷി സാറും അച്ഛനും ആയി വര്‍ക്ക് ചെയ്ത പരിചയം എനിക്ക് ഡൊമനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് ചെയ്യുമ്പോള്‍ ഉപോയോഗിക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ മമ്മൂട്ടി സാറുമായി വര്‍ക്ക് ചെയ്യാന്‍ എനിക്ക് കുറച്ചുകൂടി എളുപ്പമായിരുന്നു,’ ഗോകുല്‍ സുരേഷ് പറയുന്നു.
മമ്മൂട്ടിയുടെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാവുന്നതിനേക്കാള്‍ ആഴത്തിലുള്ള ഒരു ഫീലിങ്ങായിരുന്നുവെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.
‘കുറേ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാവുന്നതിനേക്കാള്‍ ഡീപ്പായിട്ടുള്ള ഒരു ഫീലിങ്ങായിരുന്നു എനിക്ക് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ ലഭിച്ചത്. ഞാന്‍ അത്ര എക്സ്പ്രസീവായ ആളല്ല. വാക്കുകളിലൂടെ പറയാന്‍ എനിക്ക് പ്രയാസമാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് ഒരു ഫീലിങ്ങായിരുന്നു.
അതിന്റെ ഭാഗമായുള്ള കുറേ ഇന്‍ഹിബിഷന്‍സും ടെന്‍ഷനുകളും എനിക്ക് ഉണ്ടായിരുന്നു. അതുമായിട്ടാണ് ഞാന്‍ ഈ സെറ്റിലേക്ക് പോയത്. പ്രത്യേകിച്ച് ഒരു ധാരണയുമില്ലാതെ നില്‍ക്കുന്ന അവസ്ഥയിലായിരുന്നു ഞാന്‍. പക്ഷെ ഗൗതം സാറും മമ്മൂക്കയും മമ്മൂക്കയുടെ മമ്മൂട്ടി കമ്പനിയും കൂടെ അത് വളരെ മെമ്മറമ്പിളാക്കി,’ ഗോകുല്‍ സുരേഷ് പറഞ്ഞു.
Content highlight: Gokul Suresh says his father Suresh Gopi and Mammootty have similarities