ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്തതായി പരാതി: ആള്‍ദൈവം ആശു മഹാരാജിനെ അറസ്റ്റു ചെയ്തു
ന്യൂസ് ഡെസ്‌ക്
Friday 14th September 2018 11:28am

ന്യൂദല്‍ഹി: ആള്‍ദൈവം ആശു മഹാരാജിനെ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റു ചെയ്തു. ദല്‍ഹിയിലെ ആശ്രമത്തില്‍ വച്ച് യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്തുവെന്ന പരാതിയെത്തുടര്‍ന്നാണ് ആസിഫ് ഖാന്‍ എന്ന ആശു മഹാരാജിനെ അറസ്റ്റു ചെയ്തത്.

ആശു മഹാരാജിന്റെ മകന്‍ സമര്‍ഖാനെയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇരുവരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതായി അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ രാജീവ് രഞ്ജന്‍ അറിയിച്ചു.

 

Also Read: ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീ മഠത്തിലെത്തിയതിന് തെളിവ് ലഭിച്ചു; അറസ്റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്

 

2008 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ആശു മഹാരാജും സുഹൃത്തുക്കളും മകനും ചേര്‍ന്ന് പലതവണ തന്നെ ബലാത്സംഗം ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെയും കൊണ്ടുവരാനാവശ്യപ്പെടുകയും, ശേഷം കുട്ടിയെയും ഉപദ്രവിക്കുകയായിരുന്നെന്നും പരാതിയില്‍ വിശദീകരിക്കുന്നുണ്ട്.

ഹോസ് ഖാസ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് കൈമാറുകയും വ്യാഴാഴ്ച കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Advertisement