ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീ മഠത്തിലെത്തിയതിന് തെളിവ് ലഭിച്ചു; അറസ്റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്
Nun abuse case
ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീ മഠത്തിലെത്തിയതിന് തെളിവ് ലഭിച്ചു; അറസ്റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 8:46 am

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടാം ഘട്ട ചോദ്യംചെയ്യല്‍ കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ബിഷപ്പിനെതിരെ പൊലീസിന് രണ്ട് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ബിഷപ്പിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന് ലഭിച്ചു. കന്യാസ്ത്രീയുടെ ഹാര്‍ഡ് ഡിസ്‌കും പൊലീസിന്റെ കൈവശമാണ്.

നേരത്തെ കന്യാസ്ത്രീയുടെ മൊഴിയിലുണ്ടായിരുന്ന വൈരുധ്യവും പരിഹരിച്ചിട്ടുണ്ട്. ബിഷപ്പ് കന്യാസ്ത്രീ മഠത്തിലെത്തിയതിന്റെ മൊഴികളും രേഖകളും ലഭിച്ചു.

ALSO READ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്

രണ്ടു ദിവസത്തിനുള്ളില്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാക്കും. അതേസമയം ഫ്രാങ്കോ ചോദ്യം ചെയ്യലിന് വിധേയമാകുന്നതിന് മുമ്പേ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ ഉദ്ധരിച്ച് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രാങ്കോ 19 ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന് മുമ്പാകെ ഹാജരാകണമെന്ന നോട്ടീസ് ജലന്ധര്‍ പൊലീസ് കമ്മിഷണര്‍ പ്രവീണ്‍ കുമാര്‍ സിന്‍ഹയ്ക്ക് കൈമാറി. ജലന്ധര്‍ പൊലീസ് ബിഷപ്പ് ഹൗസിലെത്തി നോട്ടീസ് ഫ്രാങ്കോയ്ക്ക് നേരിട്ട് നല്‍കും.

ALSO READ: മാനേജ്‌മെന്റ് പീഡനത്തെത്തുടര്‍ന്ന് അധ്യാപകന്റെ ആത്മഹത്യ; ഭാര്യയെ അതേ സ്‌കൂളില്‍ അധ്യാപികയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്

19 ന് തന്നെ ബിഷപ്പ് ഹാജരാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്ന് കേസിന്റെ തുടക്കത്തില്‍ ഫ്രാങ്കോ വ്യക്തമാക്കിയിരുന്നു.

WATCH THIS VIDEO: