എഡിറ്റര്‍
എഡിറ്റര്‍
ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനെത്തുടര്‍ന്ന് റേഷന്‍ നിഷേധിച്ചു; പെണ്‍കുട്ടി പട്ടിണി കിടന്നു മരിച്ചു
എഡിറ്റര്‍
Monday 16th October 2017 12:20pm

 

റാഞ്ചി: ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനെത്തുടര്‍ന്ന് റേഷന്‍ നിഷേധിച്ചതിനാല്‍ പെണ്‍കുട്ടി പട്ടിണി കിടന്ന് മരിച്ചു. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലെ സന്തോഷ് കുമാരി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.

ദുര്‍ഗാ പൂജയ്ക്ക് സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ സ്‌കൂളില്‍ നിന്നും ഭക്ഷണം ലഭിച്ചിരുന്നില്ല. കഴിഞ്ഞ എട്ടു ദിവസമായി പെണ്‍കുട്ടി പട്ടിണിയായിരുന്നുവെന്നും ഫുഡ് ക്യാമ്പെയ്ന്‍ ആക്ടിവിസ്റ്റുകള്‍ പറയുന്നു.


Also Read: കര്‍ണാടക നിയമസഭാ മന്ദിരത്തിന്റെ വജ്രജൂബിലിക്ക് എം.എല്‍.എമാര്‍ക്ക് സ്വര്‍ണ ബിസ്‌ക്കറ്റ്; കോടികള്‍ ചിലവഴിച്ച് ആഘോഷം നടത്താനുള്ള നിര്‍ദേശത്തിനെതിരെ വിമര്‍ശനം


സെപ്തംബര്‍ 28 നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്ന് ഫുഡ് ക്യാംപെയ്ന്‍ ആക്ടിവിസ്റ്റുകള്‍ പറഞ്ഞു. സ്വന്തമായി ഭൂമിയോ മാതാപിതാക്കള്‍ക്ക് ജോലിയോ ഇല്ലാത്ത് സന്തോഷ് കുമാരിയുടെ കുടുംബം നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരം റേഷന്‍ കാര്‍ഡിന് യോഗ്യരായിരുന്നു. എന്നാല്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ റേഷന്‍ കാര്‍ഡ് അധികൃതര്‍ നിഷേധിക്കുകയായിരുന്നു.

ആധാര്‍കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കേയാണ് ദാരുണ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും ആധാര്‍ ബന്ധിപ്പിക്കാത്തതിനെത്തുടര്‍ന്ന് റേഷന്‍ നിഷേധിച്ച സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisement