എഡിറ്റര്‍
എഡിറ്റര്‍
കര്‍ണാടക നിയമസഭാ മന്ദിരത്തിന്റെ വജ്രജൂബിലിക്ക് എം.എല്‍.എമാര്‍ക്ക് സ്വര്‍ണ ബിസ്‌ക്കറ്റ്; കോടികള്‍ ചിലവഴിച്ച് ആഘോഷം നടത്താനുള്ള നിര്‍ദേശത്തിനെതിരെ വിമര്‍ശനം
എഡിറ്റര്‍
Monday 16th October 2017 11:36am


ബംഗളൂരു: 26.87 കോടിരൂപ ചെലവഴിച്ച് കര്‍ണാടക വിധാന്‍സൗധയുടെ ഡയമണ്ട് ജൂബിലി ആഘോഷിക്കാനുള്ള നിര്‍ദേശം വിവാദമാകുന്നു. എം.എല്‍.എമാര്‍ക്കും എം.എല്‍.സിമാര്‍ക്കും 55000 രൂപവരുന്ന 13ഗ്രാം ഗോള്‍ഡ് ബിസ്‌ക്കറ്റ് നല്‍കണമെന്ന് സ്പീക്കര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ച നിര്‍ദേശത്തില്‍ പറയുന്നു.

ഇതിന് പുറമെ വിധാന്‍ സൗധയുടെ ചെറുമാതൃകയിലുള്ള ശില്‍പവും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് 6000 രൂപ വിലയുള്ള വെള്ളിയില്‍ നിര്‍മിച്ച പാത്രങ്ങള്‍ നല്‍കാനും നിര്‍ദേശമുണ്ട്.


Read more:  കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ രോമത്തില്‍ പോലും മുറിവേല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല; ബി.ജെ.പി നേതാവ് സരോജ് പാണ്ഡേക്ക് മറുപടിയുമായി കോടിയേരി


നിര്‍ദേശം ധനകാര്യ വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും പരിഗണനയിലാണെന്ന് സ്പീക്കര്‍ കെ.ബി കോലിവാദ് പറഞ്ഞു.

അതേ സമയം സ്പീക്കറുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇത്രയധികം പണം ചെലവഴിക്കാനാകില്ലെന്നും നികുതിപ്പണം ഇതുപോലെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

നീക്കത്തിനെതിരെ ബി.ജെ.പിയും രംഗത്ത് വന്നിട്ടുണ്ട്. ഒക്ടോബര്‍ 25,26 തിയ്യതികളിലാണ് വിധാന്‍സൗധ വജ്രജൂബിലി ആഘോഷം.

Advertisement