രാജ്യത്തിന് വേണ്ടി എയര്‍പോര്‍ട്ടില്‍ എത്ര കാലം വേണമെങ്കിലും തപസിരിക്കുമെന്ന് പോസ്റ്റിട്ട ശേഷം വാഷ്റൂമില്‍ പോയി പൊട്ടിക്കരയുക, ഇന്‍ഡിഗോ മുടങ്ങിയതിന് പിറകില്‍ ജോര്‍ജ് സോറോസും രാഹുല്‍ ഗാന്ധിയുമാണെന്ന് വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ വന്ന മെസേജ് കേശവന്‍ മാമന് അയച്ചു കൊടുക്കുക,
സംഘമിറങ്ങി-ഇന്‍ഡിഗോക്ക് പകരം വാനര എയര്‍ വരുന്നുവെന്ന വടിയാര്‍ സുനിയുടെ യുട്യൂബ് പ്രഭാഷണം കേട്ട് ധൃതംഗ പുളകിതനാവുക, കാവിപ്പട ഗ്രൂപ്പില്‍ ‘മോദിജിക്ക് നമസ്‌തേ പറയൂ സംഘമിത്രങ്ങളേ’ പോസ്റ്റിന് കീഴെ വന്ന കമന്റുകള്‍ എണ്ണുക. അതില്‍ എത്ര വ്യാജന്മാര്‍ ഉണ്ടെന്ന് ഐഡന്റിഫൈ ചെയ്യുക, സന്ദീപ് വാര്യരുടെ പോസ്റ്റിന് കീഴില്‍ പോയി തെറി വിളിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
ഇതെല്ലാം ചെയ്തിട്ടും ഫ്‌ലൈറ്റ് കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ശാഖയില്‍ പോയി നാല് സൂര്യനമസ്‌കാരം ചെയ്യണമെന്നും സന്ദീപ് വാര്യര്‍ കുറിച്ചു. വിമാനത്താവളത്തില്‍ കുടുങ്ങിയ മിത്രങ്ങളെ ഇഞ്ചി കടിച്ചിരിക്കുന്നവരെന്ന് വിശേഷിപ്പിച്ചാണ് സന്ദീപിന്റെ പോസ്റ്റ്.
കഴിഞ്ഞ ദിവസവും ഇന്‍ഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ പ്രതികരിച്ചിരുന്നു. പൊതുമേഖലാ വിമാനക്കമ്പനികള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കാതെ സ്വകാര്യ കുത്തകകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കിയതിന്റെ ഫലമാണ് ഈ ദുരിതമെന്നായിരുന്നു സന്ദീപിന്റെ വിമര്‍ശനം.
വിമാന സര്‍വീസുകളിലുണ്ടായ പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെയും അലംഭാവത്തിന്റെയും വ്യക്തമായ ഉദാഹരണമാണെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചിരുന്നു.
അതേസമയം ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയിട്ടുണ്ട്. നൂറിലധികം വിമാനങ്ങള്‍ ഇതുവരെ റദ്ദാക്കിയതായാണ് വിവരം. ഗുവാഹത്തി, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
ഇന്‍ഡിഗോയുടെ 20 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും സര്‍വീസുകള്‍ ഒരുമിച്ച് റദ്ദാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന തടസമാണ് നിലവിലെ ഈ പ്രതിസന്ധിയ്ക്ക് കാരണം.
Content Highlight: Get excited after hearing the speech that Vanara Air is coming; Sandeep Varier gives advice to ‘sanghis’ stuck at the airport