വിനീതേട്ടൻ വരുന്നുണ്ടെന്ന് അറിഞ്ഞാൽ ആ നാട്ടിലെ ഹോട്ടലുകാർ ചിതറിയോടും: ജോർജ് കോര
Entertainment
വിനീതേട്ടൻ വരുന്നുണ്ടെന്ന് അറിഞ്ഞാൽ ആ നാട്ടിലെ ഹോട്ടലുകാർ ചിതറിയോടും: ജോർജ് കോര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st November 2023, 8:51 pm

മലയാളത്തിൽ വളർന്ന് വരുന്ന നടനും സംവിധായകനുമാണ് ജോർജ് കോര. ഈയിടെ പുറത്തിറങ്ങിയ തോൽവി എഫ്.സി എന്ന ചിത്രം സംവിധാനം ചെയ്തത് ജോർജ് കോരയായിരുന്നു.

വിനീത് ശ്രീനിവാസനോടൊപ്പം ഒരുപാട് സിനിമകളിൽ വർക്ക് ചെയ്തിട്ടുള്ള ജോർജ് വിനീതിന്റെ ഭക്ഷണപ്രിയത്തെ കുറിച്ച് സംസാരിക്കുകയാണ്.

ഭക്ഷണം കഴിക്കാനും കഴിപ്പിക്കാനും ഇത്രയേറെ സ്നേഹം കാണിക്കുന്ന ഒരാളെ താൻ കണ്ടിട്ടില്ലെന്നും വിനീത് ശ്രീനിവാസൻ വലിയൊരു ഭക്ഷണപ്രിയൻ ആണെന്നും ജോർജ് പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു ജോർജ്.

‘വിനീതേട്ടൻ എന്നു പറഞ്ഞാൽ ആദ്യം എനിക്ക് ഓർമ്മ വരുന്നത് പുള്ളിയുടെ ഭക്ഷണത്തിനോടുള്ള ഇഷ്ടത്തെക്കുറിച്ചാണ്. ലൊക്കേഷനിൽ വന്ന് കുറച്ച് നേരം ഡൗൺ ആയിട്ട് ഇരിക്കും. കുറെ നേരം ഇങ്ങനെയിരുന്ന് ആലോചിക്കും. കുറച്ചുനേരം കഴിഞ്ഞാൽ മുഖത്തൊരു പ്രസന്നത വരും.

എന്നിട്ട് പറയും, കോര ഇന്ന് നമുക്ക് മറ്റേ ഹോട്ടലിൽ നിന്ന് മന്തി പറയാമെന്ന്. എന്നിട്ട് പുള്ളി ബാക്കി ഷൂട്ട്‌ ചെയ്യും. ബാക്കി ഷൂട്ട്‌ ചെയ്യാം കമോൺ റെഡി എന്ന് പറഞ്ഞിറങ്ങും, ആ ഒരു മൂടാണ്.

ഭക്ഷണപ്രിയൻ എന്നൊക്കെ പറഞ്ഞാൽ എന്റമ്മോ. എല്ലാ ദിവസവും ഉച്ചയ്ക്ക് ബിരിയാണി, മന്തി, ബീഫ് റിബ്സ് അങ്ങനെയാണ്. ഞങ്ങളുടെ ഒരു ഷൂട്ട്‌ വയനാട്ടിൽ വച്ച് ഉണ്ടായിരുന്നു. വിനീത് ശ്രീനിവാസൻ ഷൂട്ടിന് വന്നിട്ടുണ്ടെന്ന് അറിയുമ്പോഴേ ആ നാട്ടിലെ എല്ലാ ഹോട്ടലുകാരും ചിതറിയോടും. പുള്ളിക്ക് വേണ്ടി സ്പെഷ്യൽ ഭക്ഷണം കൊണ്ടുവരാനുള്ള ഓട്ടമാണ്. അവിടെയെല്ലാം ഭയങ്കര സ്നേഹമാണ് പുള്ളിയോട്.

ഭക്ഷണം കഴിക്കാനും നമ്മളെ കഴിപ്പിക്കാനും ഇത്രയും സ്നേഹം കാണിക്കുന്ന ഒരാളെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ചിലപ്പോൾ അഞ്ചാൾക്കുള്ള ഫുഡ് ഒക്കെ ഒറ്റയ്ക്ക് കഴിക്കും,’ കോര പറയുന്നു.

Content Highlight: George Kora About Vineeth Sreenivasn Food Habit