ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് വന്ന നടിയും മോഡലുമാണ് ഗായത്രി സുരേഷ്. ഒരു മെക്‌സിക്കന്‍ അപാരത, ഒരേ മുഖം എന്നീ മലയാള സിനിമകളിലും അവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ ഒരുപാട് ട്രോളുകള്‍ നേരിട്ടിടുള്ള നടികൂടെയാണ് ഗായത്രി. ഒര്‍ജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരെയുണ്ടായ ട്രോളുകളെ താന്‍ എങ്ങനെയാണ് സമീപിക്കുന്നതെന്ന് സംസാരിക്കുകയാണ് ഗായത്രി.
തനിക്കു വന്ന ട്രോളുകളൊക്കെ തനിക്ക് ഡിസര്‍വിങ് ആയിരുന്നുവെന്നും എല്ലാം അതിന്റേതായ സെന്‍സിലെ താന്‍ എടുത്തിട്ടുള്ളുവെന്നും ഗായത്രി പറയുന്നു. താന്‍ കാരണം വീട്ടുകാര്‍ക്ക് ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ വന്നിട്ടുണ്ടെന്നും പലപ്പോഴും അവര്‍ തന്നെ ഒരുപാട് ചീത്ത പറഞ്ഞിട്ടുണ്ടെന്നും ഗായത്രി അഭിമുഖത്തില്‍ പറഞ്ഞു.
‘എവിടയോ എന്റെ മനസില്‍ എനിക്ക് തോന്നിയിരുന്നു ഞാന്‍ ഈ ട്രോളുകളൊക്കെ ഡിസേര്‍വ് ചെയ്യുന്നുവെന്ന്. അതുകൊണ്ട് തന്നെ ഞാന്‍ ഓക്കെ ആയിരുന്നു. അതുകൊണ്ടാണ് ഞാന്‍ ചിരിച്ചുകൊണ്ട് ട്രോളുകളെ സമീപിച്ചത്. എന്തുകൊണ്ട് ആളുകള്‍ എന്നെ ട്രോളുന്നുവെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. മറിച്ച് എന്തോ ഒരു കാരണമുളളത് കൊണ്ടാണ് ട്രോളുന്നത് എന്നാണ് ചിന്തിച്ചത്. അത് ഞാന്‍ അര്‍ഹിക്കുന്നുവെന്ന് തോന്നി.
വീട്ടില്‍ നിന്ന് എന്നോട് പലപ്പോഴും ഒരോ കാര്യങ്ങള്‍ പറയാറുണ്ട്. ഗായത്രി അങ്ങനെ പറയരുത്, നീ എന്താണ് അങ്ങനെ സംസാരിക്കുന്നത് മറ്റുള്ളവര്‍ നിന്നെ കളിയാക്കുന്നുണ്ട്, നിനക്കത് മനസിലാകുന്നില്ലെ എന്നൊക്കെ പറയാറുണ്ട്. ഞാന്‍ കാരണം എന്റെ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ വരെ പറ്റാതെയായിരുന്നു. എങ്ങനെയാണ് ആളുകളുടെ മുഖത്തേക്ക് നോക്കുകയെന്ന് വീട്ടില്‍ നിന്ന് പറഞ്ഞിരുന്നു. എല്ലാവരും വീട്ടുകാരോടാണ് വന്ന് എല്ലാം പറഞ്ഞുകൊണ്ടിരുന്നത്,’ ഗായത്രി സുരേഷ് പറയുന്നു.