പ്രണവിനെക്കുറിച്ച് ഇനി സംസാരിക്കില്ലെന്ന് നടിയും മോഡലുമായ ഗായത്രി സുരേഷ്. താൻ തനിക്ക് തന്നെ കൊടുത്ത വാക്കാണെന്നും നമ്മൾ പക്വത കാണിക്കണമെന്നും ഗായത്രി പറയുന്നു. താൻ തന്നിൽ ബിസിയാണെന്നും കൂടെ ഗായത്രി പറയുന്നുണ്ട്. ജിഞ്ചർ മീഡിയാ എൻ്റർടെയ്മെൻ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗായത്രി.
പ്രണവ് മോഹലാലിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അതിനെക്കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞത്. അതൊരു അടഞ്ഞ വിഷയമാണെന്നും, ഇനി പക്വത കാണിക്കുകയാണ് വേണ്ടതെന്നും വെളിപ്പെടുത്തിയത്. ഞാൻ എന്നിൽ ബിസിയാണ് മറ്റൊന്ന് കൊണ്ടും അത് ബ്ലോക്ക് ചെയ്യേണ്ടതില്ലെന്നും കൂടി പറഞ്ഞ് വെക്കുന്നു.
‘പക്വത കാണിക്കണ്ടെ നമ്മൾ? ഞാൻ എനിക്ക് കൊടുത്ത വാക്കാണ് ഇതിനെക്കുറിച്ച് സംസാരിക്കില്ലെന്ന്, എന്തടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കേണ്ടത്? ഇനി ഞാൻ അതിനെക്കുറിച്ച് സംസാരിക്കില്ല’ ഗായത്രി പറഞ്ഞു.
പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ ഗായത്രിയുടെ വീഡിയോ ഒരുപാട് വൈറലാകുകയും തുടർന്ന് ട്രോളുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതിനെ സംബന്ധിച്ചുള്ള ചോദ്യത്തിനാണ് ഗായത്രി ഉത്തരം പറഞ്ഞത്. സിനിമയിൽ എത്തിയതിനെക്കുറിച്ചും ഗായത്രി സംസാരിച്ചു.
‘സിനിമയിൽ അഭിനയിക്കാൻ താത്പര്യം ഉണ്ടെങ്കിലും അത് നടക്കുമോ എന്ന് ഉറപ്പില്ലായിരുന്നു. വീട്ടിൽ നല്ല സ്ട്രിക്ട് ആയിരുന്നു, അച്ഛന് എതിർപ്പായിരുന്നു അക്കാര്യത്തിൽ, എന്നാലും സിനിമയിൽ എത്തുമെന്ന് തന്നെയായിരുന്നു അന്നത്തെ പ്രതീക്ഷ. ബാങ്കിൽ ജോലി കിട്ടിയപ്പോൾ അച്ഛന് അത് അഭിമാനമായിരുന്നു, എന്നാലും അപ്പോഴും സിനിമ തന്നെയായിരുന്നു മനസിൽ. ജോലി ചെയ്ത് വരികയെയാണ് 2014ൽ മിസ് കേരളയ്ക് പോയത്. പോയത് പോലും സിനിമയ്ക്ക് വേണ്ടിയാണ്. മിസ് കേരളയിൽ ജയിച്ചപ്പോൾ കരഞ്ഞ് പോയി’ ഗായത്രി പറഞ്ഞു.
2015 പുറത്തിറങ്ങിയ ജമ്നപ്യാരിയാണ് താരത്തിൻ്റെ ആദ്യ സിനിമ. പിന്നീട് മലയാളത്തിലും തെലുങ്കിലുമായി 17ഓളം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഗായത്രി സുരേഷ്.
Content Highlight: Gayathri Suresh saying she won’t speak about Pranav Mohanlal