ഏഷ്യാനെറ്റിലെ ‘പരസ്പരം’ സീരിയലിലെ ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമായ പേരാണ് ഗായത്രി അരുണ്‍. നിലവില്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവക്കുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവലിലും ശ്രദ്ധേയമായ വേഷം താരം കൈകാര്യം ചെയ്തിരുന്നു. മൂകാംബിക ദേവിയായി വേഷമിടുന്ന താരത്തിന്റെ പുതിയ സീരിയലുമായി ബന്ധപ്പെട്ട് റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
ഗായത്രി അരുണ്‍ മമ്മൂട്ടിക്കൊപ്പം. Photo: Gayathri ARUN/ facebook.com
‘പരസ്പരത്തിലെ ദീപ്തി എന്ന കഥാപാത്രത്തിന് ശേഷം അത്രക്ക് എക്‌സൈറ്റഡ് ആയ വേഷം പിന്നെ എനിക്ക് വന്നിട്ടില്ല. മൂകാംബിക ദേവിയുടെ കഥാപാത്രം നമുക്ക് നോ പറയാന്‍ പറ്റാത്ത ക്യാരക്ടറാണ്. അത് മാനിഫെസ്റ്റഡ് ആണെന്ന് പറയാം. കാരണം എന്നോട് ഏത് കഥാപാത്രമാണ് ചെയ്യാന്‍ ഇഷ്ടമെന്ന് പലരും ചോദിക്കുമ്പോള്‍ ഞാന്‍ പറയാറുളളത് ചരിത്രകഥാപാത്രമോ ദേവിയുടെ കഥാപാത്രമോ ചെയ്യണമെന്നാണ്.
കഥാപാത്രമായി മാറാന്‍ കുറച്ച് ഹോംവര്‍ക്കുകളൊക്കെ നടത്തിയിരുന്നു. മൂകാംബിക ക്ഷേത്രത്തിലെ ഐതിഹ്യങ്ങളെ കുറിച്ചും ദേവിയുടെ മൂന്ന് ഭാവങ്ങളെക്കുറിച്ചുമെല്ലാം അറിയാവുന്നവരോട് ചോദിച്ച് മനസിലാക്കിയിരുന്നു. ഷൂട്ടിനായി മൂകാംബികയില്‍ പോയപ്പോള്‍ മേക്കപ്പിടാതെ സാധാരണ വേഷത്തില്‍ മാറിയിരുന്നപ്പോള്‍ തന്നെ നോര്‍ത്ത് ഇന്ത്യയില്‍ നിന്നും കര്‍ണടകയില്‍ നിന്നുമുള്ള പലരും അടുത്ത് വന്ന് നിങ്ങളാരാണ് കാണാന്‍ നല്ല ഭംഗിയുണ്ടല്ലോ, മഹാലക്ഷ്മിയെ പോലുണ്ടല്ലോ എന്നൊക്കെ പറഞ്ഞു.
ഗായത്രി അരുണ്‍. Photo: People places
ആ സ്ഥലത്തിന്റയും കഥാപാത്രത്തിന്റെയും എനര്‍ജിയാണ് അവരെ എന്റെ അടുത്തേക്ക് കൊണ്ടുവന്നതെന്നാണ് ഞാന്‍ കരുതുന്നത്. വ്രതമൊക്കെയെടുത്താണ് ഞാന്‍ കഥാപാത്രത്തിന് തയ്യാറെടുത്തത് മേക്കപ്പ് ചെയ്യുമ്പോള്‍ വരെ മന്ത്രങ്ങളും മറ്റും കേട്ടിരുന്നു. ക്ഷേത്രത്തില്‍ വരുന്ന ആളുകള്‍ എന്റെ കാലൊക്കെ തൊട്ട് തൊഴുതിരുന്നു. ഇതെല്ലാം ദേവിയുടെ അനുഗ്രഹമായാണ് കാണുന്നത്,’ താരം പറഞ്ഞു.
ഹരിചന്ദനം സീരിയലിലെ ക്ലൈമാക്‌സ് രംഗങ്ങളടക്കം പല ഭാഗങ്ങളും വലിയ രീതിയില്‍ ട്രോളുകള്‍ക്ക് കാരണമായിരുന്നു. അതേ സമയം ട്രോളുകള്‍ കൊണ്ട് തഴമ്പിച്ച ശരീരമാണ് തന്റെതെന്നും ഇനി ഒന്നും ഏല്‍ക്കില്ലെന്നും താരം പറഞ്ഞു. 2017 ല്‍ പുറത്തിറങ്ങിയ സര്‍വോപരി പാലക്കാരനാണ് താരത്തിന്റെ ആദ്യ ചിത്രം.
Content Highlight: Gayathri arun talks about her new serial of mookambika devi