സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച അദ്ദേഹം 2001ല്‍ പുറത്തിറങ്ങിയ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഒരു സ്വതന്ത്രസംവിധായകനായി എത്തുന്നത്.
സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച അദ്ദേഹം 2001ല്‍ പുറത്തിറങ്ങിയ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഒരു സ്വതന്ത്രസംവിധായകനായി എത്തുന്നത്.
പിന്നീട് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ അദ്ദേഹം തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുക്കുകയായിരുന്നു. ജി.വി.എമ്മിന്റെ സിനിമകളില്‍ ഏറെ ഫാന്‍ ബേസുള്ള ഒരു സിനിമയാണ് വാരണം ആയിരം.
സൂര്യ ഡബിള്‍ റോളില്‍ എത്തിയ സിനിമയില്‍ സമീറ റെഡ്ഡിയും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. അതില്‍ സൂര്യ എന്ന കഥാപാത്രം മേഘ്‌നയെ ട്രെയ്‌നില്‍ വെച്ച് കാണുന്ന സീനിനും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ആ സീനിനെ കുറിച്ച് പറയുകയാണ് ഗൗതം വാസുദേവ് മേനോന്‍.
റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അവതാരക ‘തന്റെ ജീവിതത്തില്‍ ഇന്നുവരെ ട്രെയ്‌നില്‍ വെച്ച് സൂര്യയെ പോലെ ഒരാളെ കണ്ടിട്ടില്ലല്ലോ’ എന്ന് ചോദിക്കുകയായിരുന്നു. അതിന് മറുപടിയായി ജി.വി.എം പറഞ്ഞത് ആദ്യമായാണ് ഒരു പെണ്ണ് തന്നോട് ഈ ചോദ്യം ചോദിക്കുന്നത് എന്നാണ്.
‘ആദ്യമായാണ് ഒരു പെണ്ണ് എന്നോട് ഈ ചോദ്യം ചോദിക്കുന്നത്. സാധാരണ എന്നോട് ആണ്‍കുട്ടികള്‍ മാത്രമാണ് ഈ ചോദ്യം ചോദിക്കാറുള്ളത്. ‘ഞാനും ട്രെയ്‌നില്‍ കുറേ കയറിയിട്ടുണ്ടല്ലോ. മേഘ്‌നയെ പോലെ ഞാന്‍ ആരെയും കണ്ടിട്ടില്ല’ എന്നാണ് അവരൊക്കെ പറയാറുള്ളത്.
പക്ഷെ ആദ്യമായി ഒരു പെണ്‍കുട്ടി ഈ ചോദ്യം ചോദിച്ചു (ചിരി). ഞാന്‍ വേറെ ഒരു പടത്തില്‍ പറഞ്ഞ ഡയലോഗാണ് എനിക്ക് ഇവിടെ മറുപടിയായി പറയാനുള്ളത്. പ്രണയത്തെ തേടി നമ്മള്‍ പോകരുത്. അത് താനേ നടക്കണം. തേടി പോയാല്‍ പ്രണയം ലഭിക്കില്ല. അത് താനേ നടന്നോളും.
ട്രെയ്‌നില്‍ നിന്ന് തന്നെ ആകണമെന്നില്ല. പക്ഷെ ജീവിതത്തില്‍ എവിടെയെങ്കിലും വെച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ പ്രണയം കണ്ടെത്താന്‍ ആകും. എനിക്ക് നടന്ന ഒരു സിറ്റുവേഷന്‍ വെച്ചിട്ടാണ് ഞാന്‍ ആ സിനിമയില്‍ ട്രെയിന്‍ സീന്‍ എഴുതിയത്. എല്ലാവര്‍ക്കും അത് നടക്കണമെന്നില്ലല്ലോ,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
Content Highlight: Gautham Vasudev Menon Talks About Vaaranam Aayiram Train Scene