രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച് 2001ല്‍ മിന്നലേ എന്ന ചിത്രത്തിലൂടെ ഒരു സ്വതന്ത്രസംവിധായകനായി എത്തിയ സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് അദ്ദേഹം.
രാജീവ് മേനോന്റെ സഹായിയായി കരിയര്‍ ആരംഭിച്ച് 2001ല്‍ മിന്നലേ എന്ന ചിത്രത്തിലൂടെ ഒരു സ്വതന്ത്രസംവിധായകനായി എത്തിയ സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് അദ്ദേഹം.
മലയാളികള്‍ക്കിടയിലും ജി.വി.എമ്മിന്റെ സംവിധാനത്തില്‍ എത്തുന്ന സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. മിന്നലേ സിനിമക്ക് ശേഷം കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെയാണ് അദ്ദേഹം തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുക്കുന്നത്.
തനിക്ക് ഇഷ്ടപ്പെട്ട മലയാള സിനിമയെ കുറിച്ച് പറയുകയാണ് ഗൗതം വാസുദേവ് മേനോന്‍. ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വഹിച്ച് 2024ല്‍ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് തനിക്ക് ഒരുപാട് ഇഷ്ടമായെന്നാണ് സംവിധായകന്‍ പറയുന്നത്.
ചിത്രത്തില്‍ നായികയായ ഉര്‍വശിയെയും അവരുടെ പെര്‍ഫോമന്‍സും ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു. ഒപ്പം ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ് കണ്ടിരുന്നെന്നും ഗൗതം വാസുദേവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. സിനിമാവികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാള സിനിമയായ ഉള്ളൊഴുക്ക് എനിക്ക് ഒരുപാട് ഇഷ്ടമായി. നായികയായ ഉര്‍വശി മാമിനെയും അവരുടെ പെര്‍ഫോമന്‍സും എനിക്ക് ഇഷ്ടമായി. ആ സിനിമയും ഏറെ മികച്ചതാണ്. പിന്നെ ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ് ഞാന്‍ കണ്ടിരുന്നു,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.
തനിക്ക് പ്രിയപ്പെട്ട മലയാള നടന്മാരെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. നടന്മാരായ ഫഹദ് ഫാസിലിനെയും ആസിഫ് അലിയെയും ഒരുപാട് ഇഷ്ടമാണെന്നാണ് ഗൗതം വാസുദേവ് മേനോന്‍ പറയുന്നത്.
അവര്‍ രണ്ടുപേരും വളരെ നന്നായിട്ടാണ് അവരുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും സംവിധായകന്‍ പറയുന്നു. സൗബിന്‍ ഷാഹിര്‍ മലയാളത്തില്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും താന്‍ ആ സിനിമ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Gautham Vasudev Menon Talks About Urvashi And Ullozhukku Movie