ലാല്‍സലാം തന്റെ കഥയല്ലെന്ന് ഗൗരിയമ്മ; അത് മറ്റൊരാളുടെ കഥ, 'ശബരിമലയിലല്ല, പൊതുസ്ഥാപനങ്ങളിലെല്ലാം സ്ത്രീകളെ കയറ്റണം'
Kerala Politics
ലാല്‍സലാം തന്റെ കഥയല്ലെന്ന് ഗൗരിയമ്മ; അത് മറ്റൊരാളുടെ കഥ, 'ശബരിമലയിലല്ല, പൊതുസ്ഥാപനങ്ങളിലെല്ലാം സ്ത്രീകളെ കയറ്റണം'
ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2019, 7:59 pm

ചെറിയാന്‍ കല്‍പ്പകവാടി തിരക്കഥയെഴുതി വേണുനാഗവള്ളി സംവിധാനം ചെയ്ത ലാല്‍സലാം എന്ന സിനിമയില്‍ പറയുന്നത് തന്റെ കഥയല്ലെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. ശബരിമലയിലല്ല കേരളത്തിലെ മുഴുവന്‍ പൊതുമേഖല സ്ഥാപനങ്ങളിലും സ്ത്രീകളെ കയറ്റണമെന്നാണ് തന്റെ നിലപാടെന്നും ഗൗരിയമ്മ പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗരിയമ്മ പ്രതികരിച്ചത്.

ലാല്‍സലാമിലുള്ളത് തന്റെ കഥയല്ല. അത് വര്‍ഗീസ് വൈദ്യന്റെ ഭാര്യയുടെ കഥയാണെന്നാണ് ഗൗരിയമ്മ ചിത്രത്തെ കുറിച്ച് പറഞ്ഞത്. ശബരിമലയില്‍ മാത്രമല്ല, കേരളത്തില്‍ പൊതു സ്ഥാപനങ്ങളിലെല്ലാം സ്ത്രീകളെ കയറ്റണം. ആര്‍ക്കെങ്കിലും തന്റെ വീട്ടില്‍ സ്ത്രീകളെ കയറ്റുന്നത് ഇഷ്ടമല്ലെങ്കില്‍ അവിടെ വേണ്ട. പൊതുസ്ഥാപനങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യഅവകാശമാണെന്നും ഗൗരിയമ്മ പറഞ്ഞു.

നൂറ്റൊന്നാം വയസ്സിലേക്ക് കടക്കാനൊരുങ്ങുകയാണ് ഗൗരിയമ്മ. അതില്‍ സന്തോഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എനിക്കു സന്തോഷവും സന്താപവും ഒരുപോലെയാണ്. 101 പിറന്നാളല്ലേയെന്നു പറഞ്ഞൊരു ചിരിയുമില്ല, 100ാം
പിറന്നാളാണോയെന്നോര്‍ത്തൊരു കരച്ചിലുമില്ല എന്നായിരുന്നു മറുപടി.