96 എന്ന ഹിറ്റ് ചിത്രത്തിലെ ജാനു എന്ന കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഗൗരി ജി. കിഷൻ. ആദ്യ ചിത്രത്തിലെ വേഷം കൊണ്ട് ശ്രദ്ധേയയായ ഗൗരിയെത്തേടി പിന്നീട് നിരവധി അവസരങ്ങൾ വന്നു. അനുഗ്രഹീതൻ ആന്റണി, മാസ്റ്റർ, കർണൻ എന്നീ ചിത്രങ്ങളിൽ മികച്ച വേഷം ചെയ്യാൻ ഗൗരിക്ക് സാധിച്ചു. ജിയോ ഹോട്‌സ്റ്റാറിൽ സ്ട്രീമിങ് ചെയ്യുന്ന ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്ന സീരീസിൽ നായികയായി മികച്ച പ്രകടനമാണ് ഗൗരി കാഴ്ചവെച്ചത്.
ഇപ്പോൾ തനിക്ക് ഇഷ്ടപെട്ട അഭിനേതാക്കളെ കുറിച്ച് സംസാരിക്കുകയാണ് ഗൗരി ജി. കിഷൻ. ആലിയ ഭട്ടിന്റെ കടുത്ത ആരാധികയാണ് താനെന്നും അഭിനയത്തിലും ക്രാഫ്റ്റിലുമൊക്കെ ആലിയയുടെ ഗ്രാഫ് മുകളിലാണെന്നും ഗൗരി പറയുന്നു. ഒരേസമയം ചൈൽഡിഷ് ആകാനും ഗൗരവമേറിയ കഥാപാത്രങ്ങൾ ചെയ്യാനും ആലിയക്ക് സാധിക്കുമെന്നും ഗൗരി പറഞ്ഞു.
ആലിയ ഭട്ടിന്റെ കടുത്ത ആരാധികയാണ് ഞാൻ. അഭിനയത്തിലും ക്രാഫ്റ്റിലുമൊക്കെ ആലിയയുടെ ഗ്രാഫ് മുകളിലാണ്
കൊങ്കൊണ സെൻ ശർമയുടെ ഡയലോഗ് ഡെലിവറിയും കഥാപാത്രങ്ങൾക്ക നൽകുന്ന ഡെപ്തും കണ്ടുപഠിക്കേണ്ടതാണെന്നും സായ് പല്ലവി തന്റെ മറ്റൊരു ഫേവറിറ്റ് അഭിനേത്രിയാണെന്നും ഗൗരി കൂട്ടിച്ചേർത്തു. വിദ്യാ ബാലനും മഞ്ജു വാര്യരും തന്നെ ഒരുപാട് ഇൻസ്പയർ ചെയ്യുന്നുണ്ടെന്നും നടി വ്യക്തമാക്കി. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗൗരി ജി. കിഷൻ.
‘ആലിയ ഭട്ടിന്റെ കടുത്ത ആരാധികയാണ് ഞാൻ. അഭിനയത്തിലും ക്രാഫ്റ്റിലുമൊക്കെ ആലിയയുടെ ഗ്രാഫ് മുകളിലാണ്. ഒരേസമയം ചൈൽഡിഷ് ആകാനും ഗൗരവമേറിയ കഥാപാത്രങ്ങൾ ചെയ്യാനും ആലിയയ്ക്ക് സാധിക്കും. കൊങ്കൊണ സെൻ ശർമയുടെ ഡയലോഗ് ഡെലിവറിയും കഥാപാത്രങ്ങൾക്ക നൽകുന്ന ഡെപ്തും കണ്ടുപഠിക്കേണ്ടതാണ്. സായ് പല്ലവിയാണ് മറ്റൊരു ഫേവ്റൈറ്റ്. വിദ്യാ ബാലനും മഞ്ജു വാര്യരും എന്നെ ഒരുപാട് ഇൻസ്‌പയർ ചെയ്യുന്നു,’ ഗൗരി ജി. കിഷൻ പറയുന്നു.