വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടറിന്റെ വില പിന്നെയും വര്‍ധിച്ചു
national news
വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടറിന്റെ വില പിന്നെയും വര്‍ധിച്ചു
ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 11:54 pm

ന്യൂദല്‍ഹി: പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂടി. ഇന്നു മുതല്‍ രണ്ടു രൂപയാണ് കൂടിയത്. സബ്‌സിഡിയുള്ള ഗ്യാസിനും അല്ലാത്തതിനും വിലവര്‍ദ്ധന ബാധകമാകും.

വിതരണക്കാരുടെ കമ്മിഷനില്‍ രണ്ടുരൂപ വര്‍ദ്ധിപ്പിച്ചതോടെയാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്നാണ് വിശദീകരണം. ഈ മാസമിത് രണ്ടാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിക്കുന്നത്.

Also Read  ബി.ജെ.പിയെ താഴെയിറക്കാന്‍ ഒന്നിക്കുമെന്ന് എം.കെ സ്റ്റാലിന്‍; ചന്ദ്രബാബു നായിഡുവിന്റെ മഹാസഖ്യനീക്കം ഡി.എം.കെ പാളയത്തില്‍

നേരത്തെ നവംബര്‍ ഒന്നിന് സബ്സിഡിയുള്ള സിലിണ്ടറിന് 2.94രൂപയും സബ്‌സിഡി ഇല്ലാത്തതിന് 60രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു.
അഞ്ച് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പാചകവാതകവില വര്‍ധിക്കുന്നത്.

Doolnews Video