ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
World News
സ്വവര്‍ഗ സൗഹാര്‍ദമായി ഫ്രാന്‍സിലെ സ്‌കൂളുകള്‍; അച്ചന്‍, അമ്മ എന്ന പദങ്ങള്‍ ഇനിയില്ല
ന്യൂസ് ഡെസ്‌ക്
Thursday 21st February 2019 8:52am

പാരിസ്: ഫ്രാന്‍സിലെ സ്‌ക്കുളുകളില്‍ ഇനി മുതല്‍ അച്ചന്‍, അമ്മ എന്നതിന് പകരം പാരന്റ് 1, പാരന്റ് 2, എന്നിങ്ങനെയായിരിക്കും രേഖപ്പെടുത്തുക. പുതിയ നിയമ ഭേദഗതിയിലുടെയാണ് ഫ്രാന്‍യിലെ സ്‌കൂളുകളില്‍ നിയമം പാസാക്കിയത്.

സ്വവര്‍ഗ രക്ഷകര്‍ത്താക്കള്‍ക്ക് വിവേചനം നേരിടുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള ഭേദഗതി കൊണ്ടുവന്നതെന്ന് നിയമത്തെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞു. എന്നാല്‍ രക്ഷിതാവ് 1, ആരാണെന്നതിന് കുറിച്ചുളള കലഹങ്ങള്‍ ഉണ്ടായേക്കാം എന്നതും മറ്റൊരു ചര്‍ച്ചയാണ്.

ALSO READ: പാകിസ്ഥാന് 70 വര്‍ഷം കൊണ്ട് സാധിക്കാത്തത് ബി.ജെ.പി നാലു വര്‍ഷം കൊണ്ട് നടത്തി; അരവിന്ദ് കെജരിവാള്‍

ചൊവ്വാഴ്ച രാത്രിയാണ് എം.പിമാര്‍ പുതിയ ഭേദഗതി പാസാക്കിയത്. ‘വിശ്വാസത്തിന്റെ വിദ്യാലയം’ പടുത്തുയര്‍ത്തുന്നതിനു വേണ്ടിയെന്ന പേരിലാണ് പുതിയ നിയമം. ഒപ്പം, മൂന്ന് വയസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജരും നിര്‍ബന്ധമാക്കി.

സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയപ്പോള്‍ തന്നെ അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാവ് 1, രക്ഷിതാവ് 2 എന്നിങ്ങനെ മാറ്റണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ അത് നിയമവിധേയമാക്കിയിരുന്നില്ല. ഭേതഗതി വന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.

Advertisement