എഞ്ചിനീയറിങ് പദ്ധതികളുമായി ബന്ധപ്പെട്ട് ക്രമക്കേട്; വടകര നഗരസഭയിലെ ജീവനക്കാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th November 2025, 12:38 pm
കോഴിക്കോട്: വടകര നഗരസഭയിലെ ജീവനക്കാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍. എഞ്ചിനീയറിങ് വിഭാഗത്തിലെ നാല് പേര്‍ക്കെതിരെയാണ് സസ്പന്‍ഷന്‍. ജീവനക്കാര്‍ ക്രമക്കേട് നടത്തിയത് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. വടകര നഗകരസഭയില്‍ നടപ്പിലാക്കിയിട്ടുള്ള എഞ്ചിനീയറിങ് പദ്ധതികളുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്നാണ് ആഭ്യന്തര വിഭാഗത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്.

