തിരുവനന്തപുരം: അട്ടപ്പാടിയില്‍ ശിശു മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫിസറും കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രി സൂപ്രണ്ടുമായ ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റിയത് ശരിയായ നടപടിയല്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ സ്വീകാര്യതയുള്ള ഡോക്ടറെ മാറ്റിയതിലൂടെ സര്‍ക്കാര്‍ തെറ്റായ സന്ദേശമാണ് നല്‍കിയത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ രാഷ്ടീയ പകപോക്കലിന് വിധേയമാക്കി സ്ഥലം മാറ്റിയ നടപടി ഒട്ടും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ഏറെ സ്വീകാര്യനായ ഡോ. പ്രഭുദാസിനെ സ്ഥലമാറ്റിയ നടപടി തെറ്റാണ്. ഏറെക്കാലം അട്ടപ്പാടിയില്‍ ജോലി ചെയ്യുകയും പ്രദേശത്തെ ആദിവാസികള്‍ക്ക് ഏറെ സ്വീകാര്യനുമായ പ്രഭുദാസിനെ മാറ്റിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടായാണ് ഡാ. പ്രഭുദാസിനെ സ്ഥലം മാറ്റിയത്. പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മുഹമ്മദ് അബ്ദുല്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പുതിയ സൂപ്രണ്ട്.


