2026ലെ ഫിഫ ലോകകപ്പിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ലോക ഫുട്‌ബോള്‍ മാമാങ്കത്തില്‍ കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യവുമായാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങിറങ്ങുന്നത്. ഇതിനായി ആരാധകരും വലിയ കാത്തിരിപ്പിലാണ്.
എന്നാല്‍ ഇത്തവണ മെസിയുടെ പ്രകടനം എത്തരത്തിലായിരിക്കുമെന്നാണ് ആരാധകരും ഫുട്‌ബോള്‍ അനലിസ്റ്റുകളും ഉറ്റുനോക്കുന്നത്.
‘ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഏതൊരാളും അവനെ (മെസി) കാണുമ്പോള്‍ സന്തോഷിക്കും. എന്നാല്‍ മൂന്ന് കളിക്കാരെ മറികടന്നുകൊണ്ട് ഗോള്‍ നേടുന്ന ഒരു മെസിയെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല, ആ മെസി നമുക്ക് നഷ്ടമാകും. മറിച്ച് തന്റെ കളിക്കാരെ സജ്ജമാക്കുന്ന ഒരാളായിരിക്കും ഇത്തവണ അവന്‍,’
അതേസമയം ജൂണ്‍ 17ന് ജെ ഗ്രൂപ്പില്‍ അള്‍ജീരിയക്കെതിരെയാണ് മെസിയും സംഘവും ആദ്യമത്സരത്തിനെത്തുന്നത്. കളത്തിലിറങ്ങുമ്പോള്‍ മെസി തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
മെക്സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പാണിത്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.