2026ലെ ഫിഫ ലോകകപ്പില്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കുമെന്നത് ഉറപ്പാണെന്ന് മുന്‍ അര്‍ജന്റൈന്‍ താരം ഹാവിയര്‍ സെനറ്റി. ലോകകപ്പിന് ഇനി കുറച്ച് മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും മെസി വീണ്ടും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സെനറ്റി പറഞ്ഞു. ഒരു നേതാവായി തുടരാന്‍ മെസി പൂര്‍ണമായും പ്രാപ്തനാണെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ലോകകപ്പിന് ഇനി കുറച്ച് മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അദ്ദേഹം വീണ്ടും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് സംഭവിക്കുമെന്നത് ഉറപ്പാണ്.
ഒരു നേതാവായി തുടരാന്‍ മെസി പൂര്‍ണമായും പ്രാപ്തനാണ്.
അദ്ദേഹം ബുദ്ധിമാനാണ്, ടീമിന് എന്താണ് വേണ്ടതെന്ന് മറ്റാരെക്കാളും നന്നായി അദ്ദേഹത്തിന് അറിയാം. അര്‍ജന്റീനയ്ക്ക് മികച്ച കളിക്കാരുണ്ട്. മെസിയുടെ സാന്നിധ്യത്തില്‍ അര്‍ജന്റീന അടുത്ത ലോകകപ്പില്‍ വീണ്ടും ഒരു പ്രധാന എതിരാളിയാകുമെന്ന് ഉറപ്പാണ്,’ സാനെറ്റി ഫോര്‍ഫോര്‍ടൂവിനോട് പറഞ്ഞു.
അതേസമയം 2026ല്‍ വീണ്ടും ഒരു ലോക കിരീടമുയര്‍ത്താന്‍ മെസിപ്പടയ്ക്ക് സാധിക്കുമെന്നാണ് ഏവരും വിശ്വസിക്കുന്നത്. 2022ലെ ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ വിജയിച്ചായിരുന്നു അര്‍ജന്റീന മെസിയുടെ കീഴില്‍ കിരീടമുയയര്‍ത്തിയത്.
Content Highlight: Former Argentina player Javier Zeneti says it is certain that superstar Lionel Messi will play in the 2026 FIFA World Cup