ലാലേട്ടന്റെ റീ റിലീസ് താണ്ഡവം; കളക്ഷന്‍ റെക്കോഡില്‍ വീണ്ടും കുതിപ്പ്
Malayalam Cinema
ലാലേട്ടന്റെ റീ റിലീസ് താണ്ഡവം; കളക്ഷന്‍ റെക്കോഡില്‍ വീണ്ടും കുതിപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th October 2025, 9:02 pm

പുത്തന്‍ റിലീസുകളും റീ റിലീസുകളും കൊണ്ട് 2025 മൊത്തമായി തൂക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. കൈയില്‍ നിന്ന് പോയ സകല റെക്കോഡുകളും കൈപ്പിടിയിലൊതുക്കാന്‍ മോഹന്‍ലാലിന് സാധിച്ചു. 24 വര്‍ഷത്തിന് ശേഷം വീണ്ടുമെത്തിയ രാവണപ്രഭുവും ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

മലയാള സിനിമയില്‍ റീ റിലീസ് ചെയ്ത സിനിമകളുടെ പട്ടികയില്‍ ഒരു മിന്നും നേട്ടത്തിലേക്കാണ് ഇപ്പോള്‍ രാവണപ്രഭു എത്തിനില്‍ക്കുന്നത്. റീ റിലീസിന് ശേഷം ഒമ്പത് ദിവസംകൊണ്ട് നാല് കോടിക്ക് മുകളില്‍ നേടാനാണ് സിനിമയ്ക്ക് സാധിച്ചത്.

മാത്രമല്ല മലയാള സിനിമാ ചരിത്രത്തില്‍ റീ റിലീസ് ചെയ്ത ചിത്രങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ ചിത്രമാകാനും രാവണപ്രഭുവിന് സാധിച്ചു. കൗതുകമെന്താണെന്നാല്‍ റീ റിലീസ് ചെയ്ത മലയാള സിനിമയുടെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷനില്‍ നാല് കോടിക്ക് മുകളില്‍ നേടുന്ന അഞ്ച് സിനിമകളും ലാലേട്ടന്റേതാണ്.

ദേവദൂദന്‍ – 5.40 കോടി

സ്ഫടികം – 4.94 കോടി

മണിചിത്രത്താഴ് – 4.64 കോടി

ചോട്ടാമുംബൈ – 3.35 കോടി

രാവണപ്രഭു – 4+ കോടി

അതേസമയം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ഈ വര്‍ഷത്തെ ആദ്യ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. 237 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. മലയാളസിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലെത്തിയ എമ്പുരാനും ബോക്സ് ഓഫീസിനെ ശരിക്കും പഞ്ഞിക്കിട്ടു.

പ്രീ സെയില്‍ മുതല്‍ ഫൈനല്‍ കളക്ഷന്‍ വരെ പല റെക്കോഡുകളും എമ്പുരാന് മുന്നില്‍ തകര്‍ന്നു. 250 കോടിയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. കേരളത്തില്‍ നിന്ന് 86 കോടിയാണ് ചിത്രം നേടിയത്. മാത്രമല്ല ലാലേട്ടനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഹൃദയപൂര്‍വവും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Content Highlight: Five Mohanlal films set re-release collection records in Malayalam cinema