'ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്'; നേര്‍ക്ക് നേരെ വീണ്ടും പൃഥ്വിയും സുരാജും; ജനഗണമന പ്രോമോ വീഡിയോ പുറത്തുവിട്ടു
Malayalam Cinema
'ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്'; നേര്‍ക്ക് നേരെ വീണ്ടും പൃഥ്വിയും സുരാജും; ജനഗണമന പ്രോമോ വീഡിയോ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th January 2021, 12:02 pm

കൊച്ചി: ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജനഗണമനയുടെ പ്രോമോ വീഡിയോ പുറത്തുവിട്ടു. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ജനഗണമന.

ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രമാണെന്നാണ് പ്രെമോ തരുന്ന സൂചനകള്‍. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട പ്രതിയായ പൃഥ്വിരാജിനെ ചോദ്യം ചെയ്യുന്ന പൊലീസ് ഓഫീസര്‍ ആയിട്ടാണ് സുരാജ് പ്രോമോ വീഡിയോയില്‍ എത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‌സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്‌സ് ബിജോയ്.

ജനഗണമന 2021 പകുതിയോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ആടുജീവിതം, കോള്‍ഡ് കേസ്, കുരുതി, തീര്‍പ്പ്, കടുവ, നീലവെളിച്ചം, വാരിയംകുന്നന്‍, അയല്‍വാശി, കാളിയന്‍ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

ഇതിന് പുറമെ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും അണിയറയില്‍ ഒരുങ്ങുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: film Jana gana mana movie promo Prithviraj and Suraj venjaramoodu directed by Dijo Jose Antony