കെ.സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല കമന്റ്; ഖത്തര്‍ മലയാളിക്കെതിരെ പൊലീസ് കേസെടുത്തു
Kerala News
കെ.സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല കമന്റ്; ഖത്തര്‍ മലയാളിക്കെതിരെ പൊലീസ് കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th January 2021, 9:57 am

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകള്‍ക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പരാമര്‍ശം നടത്തിയ ഖത്തര്‍ മലയാളിക്കെതിരെ പൊലീസ് കേസെടുത്തു.

കോഴിക്കോട് സ്വദേശിയും ഖത്തറില്‍ ജോലി ചെയ്യുന്നയാളുമായ അജിനാസിനെതിരെയാണ് മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തത്. കെ സുരേന്ദ്രനും മകളും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്ക് താഴെഴായാണ് ഇയാള്‍ അശ്ലീല കമന്റിട്ടത്.

ബി.ജെ.പി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ വി.കെ സജീവനാണ് മേപ്പയ്യൂര്‍ പോലിസില്‍ പരാതി നല്‍കിയത്. ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് കെ.സുരേന്ദ്രന്‍ മകളുടെ കൂടെയുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഈ ചിത്രത്തിന് താഴേയാണ് ഇയാള്‍ അശ്ലീല കമന്റ് എഴുതിയത്. ഇയാള്‍ക്കെതിരെ താന്‍ പരാതി നല്‍കില്ലെന്നും പൊലീസിന് സ്വമേധയാ കേസെടുത്ത് അന്വേഷിക്കാവുന്നതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Obscene comment against K Surendran’s daughter; Police have registered a case against a Qatari Malayalee