മറഡോണയെ വീഴ്ത്താന്‍ മെസി; ലോക റെക്കോഡിന് വേണ്ടത് ഇത്ര മാത്രം...
FIFA World Cup 2026
മറഡോണയെ വീഴ്ത്താന്‍ മെസി; ലോക റെക്കോഡിന് വേണ്ടത് ഇത്ര മാത്രം...
ഫസീഹ പി.സി.
Sunday, 21st June 2026, 4:45 pm

2026 ഫിഫ ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ മിന്നും പ്രകടനമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി പുറത്തെടുത്തത്. അള്‍ജീരിയക്കെതിരെ ഹാട്രിക്ക് അടിച്ചാണ് താരം ആറാം ലോകകപ്പ് യാത്രയ്ക്ക് തുടക്കമിട്ടത്. സ്വപ്നതുല്യ തുടക്കത്തിന് ശേഷമിപ്പോള്‍ മിശിഹയും സംഘവും രണ്ടാം മത്സരത്തിനായി ഒരുങ്ങുകയാണ്.

ടൂര്‍ണമെന്റിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ജൂണ്‍ 22ന് ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ടെക്‌സസിലെ ഡാലസ് സ്റ്റേഡിയമാണ് വേദി.

ഈ മത്സരത്തിന് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ മെസിയെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമാകാനാണ് മിശിഹയ്ക്ക് അവസരമുള്ളത്.

നിലവില്‍ ഈ നേട്ടത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം ഡിയാഗോ മറഡോണയും മെസിയുമാണ് ഒന്നാമത്.
ഇരുവര്‍ക്കും ലോകകപ്പിലുള്ളത് എട്ട് അസിസ്റ്റുകളാണ്. ഈ ടൂര്‍ണമെന്റില്‍ ഒരു ഗോളിന് കൂടി വഴിയൊരുക്കാൻ സാധിച്ചാൽ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമെന്ന നേട്ടത്തില്‍ മെസിക്ക് മറഡോണയെ മറികടക്കാന്‍ സാധിക്കും.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരങ്ങള്‍

(താരം, ടീം, അസിസ്റ്റ് എന്നീ ക്രമത്തില്‍ ക്രമത്തില്‍)

ലയണല്‍ മെസി – അര്‍ജന്റീന – 8

ഡിയാഗോ മറഡോണ – അര്‍ജന്റീന – 8

പിയറി ലിറ്റ്ബാര്‍സ്‌കി – ജര്‍മനി – 7

ഗ്രെഗോര്‍സ് ലാറ്റോ – പോളണ്ട് – 7

ഡേവിഡ് ബെക്കാം – ഇംഗ്ലണ്ട് – 6

പെലെ – ബ്രസീല്‍ – 6

തോമസ് ഹെസ്ലര്‍ – ജര്‍മനി – 6

ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ – ജര്‍മനി – 6

തോമസ് മുള്ളര്‍ – ജര്‍മനി – 6

ഉവെ സീലര്‍ – ജര്‍മനി – 6

ലയണൽ മെസി. Photo: Messismo/x.com

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മെസിയുടെ കരുത്തില്‍ അര്‍ജന്റീന തകര്‍പ്പന്‍ വിജയം നേടിയിരുന്നു. രണ്ടാം മത്സരത്തിലും താരം തന്റെ പ്രകടനം ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: FIFA World Cup 2026: Lionel Messi needs one more assist to surpass Diego Maradona in most assists in FIFA World Cup history

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.