എഡിറ്റര്‍
എഡിറ്റര്‍
ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുമ്പോള്‍
എഡിറ്റര്‍
Sunday 15th October 2017 11:38am

വിവാഹം കരാറാണ്., വിവാഹം പവിത്രമായ ബന്ധമാണ്…. വിവാഹം കുടുംബ ബന്ധത്തിന്റെ അടിത്തറ, ആണിക്കല്ല്..

അതൊക്കെ സമ്മതിച്ചു., പെണ്ണിന്റെ അനുവാദമില്ലാതെ അവരെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഉള്ള അധികാരമാണോ വിവാഹം?

വിവാഹം കഴിയുന്നതോടെ ഓരോ സ്ത്രീക്കും അവരുടെ സ്വന്തം ശരീരത്തിനു മേലുള്ള അധികാരം പോലും നിഷേധിക്കപ്പെടുയാണോ?

ബലാല്‍സംഗം എന്നത്, വെറും കുറ്റകൃത്യമല്ല, ഒരു അധികാര പ്രയോഗമാണ്, ആ ദുര്‍ഘടമായ അവസ്ഥയിലൂടെ കടന്നു പോകുന്ന ഓരോ സ്ത്രീക്കും നഷ്ടമാകുന്നത് മറ്റാര്‍ക്കും മനസ്സിലാക്കാത്ത പലതുമാണ്. അതു കൊണ്ടു തന്നെ പെണ്ണിനു ഇഷ്ടപ്പെടാത്ത ഏത് ലൈംഗിക അതിക്രമത്തെയും നിയമത്തിനു മുമ്പില്‍ കൊണ്ടു വരേണ്ടതല്ലെ?

ഇന്ത്യന്‍ ശിക്ഷാ നിയത്തിലെ 375 ബി പ്രകാരം വിവാഹിതരായ സ്ത്രീ /പുരുഷന്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വേറിട്ടു താമസിക്കുകയാണെങ്കില്‍, ഭാര്യയെ ഭര്‍ത്താവ് സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഒറ്റകൃത്യയാണ് . വേര്‍പിരിഞ്ഞ ഭാര്യയുടെ മേല്‍ നടത്തുന്ന ബലാല്‍സംഗം, അയാള്‍ക്ക് രണ്ട് വര്‍ഷത്തില്‍ കുറയാത്തതും ഏഴു വര്‍ഷത്തില്‍ കൂടാത്തതുമായ കാലത്തേക്ക് ശിക്ഷിക്കപ്പെടുന്നതും കൂടാതെ പിഴയും കൊടുക്കേണ്ടതാണ്.


Read more:   ഗുരുദാസ്പൂരില്‍ ബി.ജെ.പിക്ക് വന്‍തിരിച്ചടി; ബി.ജെ.പി സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസിന് കൂറ്റന്‍ലീഡ്


ഈ കുറ്റകൃത്യം ഇരയുടെ പരാതിയിന്മേല്‍ കോടതിയുടെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റം ആകുന്നു. സെഷന്‍സ് കോടതിക്കാണ് വിചാരണ ചെയ്യാന്‍ അധികാരമുള്ളത്. ജാമ്യം അനുവദിക്കാവുന്ന കുറ്റമാണ്.

എന്നാല്‍, ഒന്നിച്ചു താമസിക്കുന്ന ഭാര്യയെ അവരുടെ സമ്മതമില്ലാതെ, കീഴ്‌പ്പെടുത്തി ലൈംഗിക അതിക്രമം കാണിച്ചാല്‍ നമ്മുടെ പീനല്‍ കോഡ് പ്രകാരം കുറ്റകൃതമല്ല. 2013 ലെ ജ. വര്‍മ്മ കമ്മീഷന്‍ Marital Rape കുറ്റകൃത്യം ആക്കണമെന്നു ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും നമ്മുടെ പാര്‍ലമെന്റ് തയ്യാറായില്ല. അതിനു കാരണം പറഞ്ഞത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുമെന്നു, ആര്‍ഷ പാരമ്പര്യത്തിനു എതിരാകുമെന്നു ഒക്കെയായിരുന്നു.

വിവാഹത്തോടെ സ്ത്രീയുടെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുമോ? അവര്‍ക്കു ചീ പറയാനുള്ള അവകാശമില്ലെ ?

ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ ക്രിമിനല്‍ കുറ്റകൃത്യമാക്കണമെന്നു ആവശ്യപ്പെട്ടു ഭര്‍ത്താവിനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഒരാള്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, ഗാര്‍ഹിക പീഢന നിരോധന നിയമം ഇത്തരം അതിക്രമങ്ങളില്‍ നിന്നും ഭാര്യമാരെ സംരക്ഷണം ഉറപ്പു നല്‍കുന്നുണ്ട്

ഗാര്‍ഹിക പീഡനം എന്നാല്‍Any kind of abusive behavior by your husband or male partner or their relatives (includes male and female relatives). It need not be physical abuse. It could also be verbal, emotional, sexual or economic abuse.

ഇവിടെ നിര്‍വചനത്തില്‍ Sexual abuse പറയുന്നുണ്ട്, Sexual Abuse എന്നാല്‍ ഇവിടെ സ്ത്രീത്വത്തെ കളങ്കപ്പെടുത്തുന്ന , അഭിമാനത്തിന്നു ക്ഷതമേല്‍പിക്കുന്ന , ഏത് ലൈംഗിക പ്രവര്‍ത്തിയും ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരും.

ഇങ്ങനെ, ലൈംഗിക അതിക്രമം നടത്തുന്നത് തടയുവാന്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് 18 പ്രകാരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിക്കു അധികാരം ഉണ്ട്. ഭാര്യ, ഭര്‍ത്താവിന്റെ ലൈംഗിക അതിക്രമം തടയുന്നതിനായി ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചാല്‍, ഭര്‍ത്താവിനെതിരെ അവര്‍ക്കു ഉത്തരവ് ലഭിക്കും.

പ്രസ്തുത നിയമത്തിലെ വകുപ്പ് 18 ഇങ്ങിനെ വായിക്കാം

Protection orders.—The Magitsrate may, after giving the aggrieved person and the respondent an opportuntiy of being heard and on being prima facie satisfied that domestic violence has taken place or is likely to take place, pass a protection order in favour of the aggrieved person and prohibit the respondent from—

(a) committing any act of domestic violence;
(b) aiding or abetting in the commission of acts of domestic violence;
(c) entering the place of employment of the aggrieved person or, if the person aggrieved is a child, its school or any other place frequented by the aggrieved person;
(d) attempting to communicate in any form, whatsoever, with the aggrieved person, including personal, oral or written or eletcronic or telephonic contact;
(e) alienating any assets, operating bank lockers or bank accounts used or held or enjoyed by both the parties, jointly by the aggrieved person and the respondent or singly by the respondent, including her tsridhan or any other propetry held either jointly by the parties or separately by them without the leave of the Magitsrate;
(f) causing violence to the dependants, other relatives or any person who give the aggrieved person assistance from domestic violence;
(g) committing any other act as specified in the protection order.

ഇങ്ങനെ ഒരു ഉത്തരവ് ലഭിച്ചതിനു ശേഷവും അതിക്രമം തുടരുകയാണെങ്കില്‍ ഇതെ നിയമത്തിലെ വകുപ്പ് 31 പ്രകാരം പോലീസിനു കേസെടുക്കാം

ഈ വകുപ്പ് പറയുന്നത്

Penatly for breach of protection order by respondent.—

(1) A breach of protection order, or of an interim protection order, by the respondent shall be an offence under this Act and shall be punishable with imprisonment of either description for a term which may extend to one year, or with fine which may extend to twetny thousand rupees, or with both.
(2) The offence under sub-section (1) shall as far as practicable bet ried by the Magitsrate who had passed the order, the breach of which has been alleged to have been caused by the accused.
(3) While framing charges under sub-section (1), the Magitsrates may also frame charges under section 498A of the Indian Penal Code (45 of 1860) or any other provision of that Code or the Dowry Prohibition Act, 1961 (28 of 1961), as the case may be, if the facts disclose the commission of an offence under those provisions.

ഇവിടെ, ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ പരിമിധി വ്യക്തമാണ്, അതിക്രമം നടക്കുന്നുവെന്നു ഉണ്ടെങ്കില്‍,തടയുന്നതിനുള്ള ഉത്തരവ് ലഭിക്കണം, ആ ഉത്തരവ് ലഭിച്ചതിനു ശേഷമുള്ള അതിക്രമത്തെയാണ് സെക്ഷന്‍ 31 address ചെയ്യുന്നത്.

ഈ നിയമത്തില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അവകാശം പരാതിക്കാരിക്കുണ്ട്. സമ്മതമില്ലാതെ , വിവാഹ ബന്ധത്തിന്റെ ബലത്തില്‍ ഒരു സ്ത്രീയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന പ്രവര്‍ത്തി ചെയ്യുന്ന ആളെ ശിക്ഷിക്കേണ്ടതല്ലെ??

ബഹു സുപ്രീം കോടതി ബാലിക ഭാര്യമാരുമായുള്ള ലൈംഗിക ബന്ധം കുറ്റകൃത്യമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിവാഹ ബന്ധത്തിലെ ലൈംഗിക അതിക്രമത്തില്‍ നിന്നും മോചനം പ്രതീക്ഷിക്കാം. കോടതികള്‍ നിയമം നിര്‍മ്മിക്കേണ്ടി വരുന്നത് നമ്മുടെ നിയമനിര്‍മ്മാണ സഭകളുടെ പരാജയമാണ്.

Advertisement