2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് ഫര്‍ഹാന്‍ ഫാസില്‍. സംവിധായകന്‍ ഫാസിലാണ് അദ്ദേഹത്തിന്റെ പിതാവ്. ഫഹദ് ഫാസിലിന്റെ സഹോദരന്‍ കൂടിയാണ് ഫര്‍ഹാന്‍.
2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് ഫര്‍ഹാന്‍ ഫാസില്‍. സംവിധായകന്‍ ഫാസിലാണ് അദ്ദേഹത്തിന്റെ പിതാവ്. ഫഹദ് ഫാസിലിന്റെ സഹോദരന്‍ കൂടിയാണ് ഫര്‍ഹാന്‍.
11 വര്‍ഷത്തെ കരിയറില്‍ അഞ്ച് സിനിമകളില്‍ മാത്രമാണ് നടന്‍ അഭിനയിച്ചിരിക്കുന്നത്. 2017ല്‍ അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത റൊമാന്റിക്-കോമഡി ചിത്രമായ ബഷീറിന്റെ പ്രേമലേഖനം ആയിരുന്നു ഫര്‍ഹാന്റെ രണ്ടാമത്തെ ചിത്രം.
പിന്നീട് 2019ല്‍ ആസിഫ് അലിക്കൊപ്പം അണ്ടര്‍ വേള്‍ഡ്, 2022ല്‍ മമ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടില്‍ എത്തിയ ഭീഷ്മ പര്‍വം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തരുണ്‍ മൂര്‍ത്തി – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വന്ന തുടരും ആണ് ഫര്‍ഹാന്‍ അഭിനയിച്ച അവസാന ചിത്രം.
ഇപ്പോള്‍ താന്‍ വേണ്ടെന്ന് വെച്ച സിനിമകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും പറയുകയാണ് അദ്ദേഹം. ദി നെക്സ്റ്റ് 14 മിനിട്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫര്‍ഹാന്‍ ഫാസില്‍.
‘ഞാന്‍ ഒരു സത്യം പറയാം. ഞാന്‍ ആ സിനിമയുടെ പേര് പറയുന്നില്ല. ഇപ്പോള്‍ തിയേറ്ററില്‍ ഓടികൊണ്ടിരിക്കുന്ന പടമാണ് അത്. സത്യത്തില്‍ ആ സിനിമ വളരെ എക്‌സൈറ്റിങ് ആയതായിരുന്നു. പക്ഷെ എന്തുകൊണ്ടോ ഞാന്‍ ആ സിനിമ ചെയ്തില്ല.
കാരണം തത്കാലത്തേക്കെങ്കിലും എനിക്ക് കുറച്ച് യങ്ങായ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞാന്‍ ഇതുവരെ അങ്ങനെ യങ്ങ് വൈബില്‍ വന്ന സിനിമകള്‍ ചെയ്തിട്ടില്ലല്ലോ. എനിക്ക് കൂടിപോയാല്‍ ഇനി രണ്ടോ മൂന്നോ കൊല്ലം കൂടിയേ അതൊക്കെ ചെയ്യാനുള്ള സ്‌പേസ് ഉണ്ടാകുകയുള്ളൂ.
അത്തരം ചിന്താഗതികള്‍ ചിലപ്പോള്‍ ചില സിനിമകളോട് ഞാന്‍ നോ പറയാന്‍ കാരണമായിട്ടുണ്ട്. നല്ല സിനിമകളും അങ്ങനെ എന്റെ കയ്യില്‍ നിന്ന് പോയിട്ടുണ്ട്. മിസ്സായ ആ റോളുകളില്‍ വിഷമം തോന്നിയിരുന്നോയെന്ന് ചോദിച്ചാല്‍, കാണുമ്പോള്‍ ചിലപ്പോഴൊക്കെ വിഷമം തോന്നും.
‘അയ്യോ ഇത് ചെയ്യാമായിരുന്നു’ എന്ന് കരുതും. പക്ഷെ ആ വിഷമം പലപ്പോഴും ഒരു ദിവസത്തേക്ക് മാത്രമേ കാണുകയുള്ളൂ. പക്ഷെ ആ റോള്‍ ചെയ്ത ആള്‍ എന്നേക്കാള്‍ മികച്ച നടനാകും. അപ്പോള്‍ പിന്നെ ആ ആള്‍ ചെയ്തത് തന്നെയാകും നല്ലത്,’ ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു.
Content Highlight: Farhaan Faasil says he turned down the film that is currently playing in theaters, even though it was exciting