ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
me too
മീടൂ; സാജിദ് ഖാനുവേണ്ടി മാപ്പു ചോദിച്ച് സഹോദരി ഫറാ ഖാന്‍
ന്യൂസ് ഡെസ്‌ക്
5 days ago
Friday 12th October 2018 8:10pm

ന്യൂദല്‍ഹി:മിടൂ വിവാദത്തില്‍പെട്ട സംവിധായകന്‍ സാജിദ് ഖാനുവേണ്ടി മാപ്പപേക്ഷിച്ച് സംവിധായകയും സഹോദരിയുമായ ഫറാ ഖാന്‍. ട്വിറ്ററിലൂടെയാണ് താരം മാപ്പപേക്ഷിച്ചത്

കഴിഞ്ഞ ദിവസം മീ ടൂ വെളിപ്പെടുത്തലിന്റെ ഭാഗമായി സഹ സംവിധായികയും മാധ്യമപ്രവര്‍ത്തകയും സാജിദ് ഖാനെതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പുതിയ ചിത്രമായ ഹൗസ്ഫുള്‍ 4ന്റെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ നടന്‍ അക്ഷയ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

ALSO READ: ‘എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ..മലര്‍ തേന്‍കിളീ’ ബാലഭാസ്‌കറിന് യു.കെ.ഗായകന്റെ ട്രിബ്യൂട്ട്, വീഡിയോ

ഞങ്ങളുടെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണിത്. നിലവിലെ സാഹചര്യം വളരെ ബുദ്ധിമുട്ടേറിയതാണ്. എന്റെ സഹോദരന്‍ അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പ്രായശ്ചിത്തം ചെയ്യണം. സ്ത്രീകള്ക്കെതിരായ ആക്രമണം ഒരിക്കലും അനുവദിക്കില്ല. ഞാന്‍ എല്ലായിപ്പോഴും ദുരനുഭവം നേരിട്ട സ്ത്രീക്കള്‍ക്കൊപ്പമാണ്. ഫറാ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

2011മുതല്‍ സാജിദിന്റെ അസിസ്റ്റന്റായി സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സഹപ്രവര്‍ത്തകയായ സലോനി ചോപ്രയ്ക്ക് ദുരനുഭവം ഉണ്ടായത്. മാനസികമായും ശാരീരികമായും സാജിദ് ഖാന്‍ പീഡിപ്പിച്ചെന്നാണ ചോപ്വ പരാതിയില്‍ പറഞ്ഞത്.

Advertisement