യൂട്യൂബ് ഇന്‌സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട് ഇന്ന് സിനിമയിലേക്കെത്തുന്നവരുടെ എണ്ണം കുറവല്ല. ഇതിന് പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം റിലീസായ വാഴ 2വിലൂടെ സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുന്ന ഹാഷിറും ടീമും. കേവലം റീല്‍സിലൂടെ മാത്രം മലയാളികള്‍ക്ക് കണ്ടുപരിചയമുള്ളവര്‍ ബിഗ് സ്‌ക്രീനില്‍ മുഴുനീള കഥാപാത്രങ്ങളായെത്തിയപ്പോള്‍ വലിയ ആരവത്തോടെയാണ് പ്രേക്ഷകര്‍ ഇവരെ വരവേറ്റത്.
ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തുടങ്ങിയവര്‍ക്ക് തിയേറ്ററുകളില്‍ കിട്ടിയ സ്വീകരണത്തിന് പിന്നാലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു ഇന്‍ഫ്‌ളുവന്‍സറാണ് ഹനാന്‍ ഷാ. യൂട്യൂബ് വ്‌ളോഗുകളിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയും ശ്രദ്ധേയനായ താരം അടുത്തിടെ വലിയ രീതിയില്‍ ട്രോളുകള്‍ക്കിരയായിരുന്നു. ആന്റണി വര്‍ഗീസ് നായകനായ കാട്ടാളന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സംഭവം.
കാട്ടാളന്റെ ടീസറില്‍ ആക്ഷന്‍ രംഗങ്ങളിലാണ് ഹനാന്‍ ഷാ പ്രത്യക്ഷപ്പെട്ടത്. സീനിലെ താരത്തിന്റെ എക്‌പ്രെഷന്‍സ് മോശമാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ട്രോളുകളില്‍ ഭൂരിഭാഗവും. എന്നിരുന്നാലും മലബാറിലെ ഹനാന്‍ ഷായുടെ ലക്ഷകണക്കിന് ആരാധകര്‍ തിയേറ്റര്‍ പൂരപറമ്പാക്കുമെന്നും ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഒരാഴ്ച്ചക്കുള്ളില്‍ കയറുമെന്നും പരിഹസിക്കുന്നവരുമുണ്ടായിരുന്നു.
വാഴയുടെ ആദ്യഭാഗത്തിന് കിട്ടിയ ഹൈപ്പ് മാത്രം വെച്ച് തിയേറ്ററുകളിലെത്തിയ വാഴ 2 അഞ്ച് കോടിയിലധികമാണ് തിയേറ്ററുകളില്‍ നിന്നും ആദ്യദിനം നേടിയിരിക്കുന്നത്. ആട് 3ക്ക് ശേഷം ഈ വര്‍ഷം രണ്ടാമത്തെ മികച്ച ഓപ്പണിങ് ഡേ കളക്ഷന്‍ നേടുന്ന ചിത്രമാകാനും വാഴയ്ക്ക് സാധിച്ചു. കോമഡിയും ഇമോഷനും മികച്ച രീതിയില്‍ സമന്വയിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
Content Highlight: Fans waits for Hanan Shah’s Kattalan after hashir’s Vaazha gets good response
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.