അല്‍ഫോണ്‍സ് പുത്രന്റെ പേരില്‍ നടിമാര്‍ക്ക് വ്യാജ കോളുകള്‍; നിയമ നടപടിക്കൊരുങ്ങി സംവിധായകന്‍
Film News
അല്‍ഫോണ്‍സ് പുത്രന്റെ പേരില്‍ നടിമാര്‍ക്ക് വ്യാജ കോളുകള്‍; നിയമ നടപടിക്കൊരുങ്ങി സംവിധായകന്‍
ന്യൂസ് ഡെസ്‌ക്
Sunday, 22nd November 2020, 11:05 am

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ പേരില്‍ സിനിമാ നടിമാര്‍ക്കും മറ്റ് സ്ത്രീകള്‍ക്കും വ്യാജ കോളുകള്‍. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

9746066514, 9766876651 എന്നീ രണ്ട് ഫോണ്‍നമ്പറുകളില്‍ നിന്ന് തന്റെ പേരില്‍ ഫോണ് കോളുകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്. എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.

ഈ നമ്പറുകളില്‍ നിന്ന് തന്റെ പേര് പറഞ്ഞ് വിളിച്ചാല്‍ വ്യക്തിപരമായ വിവരങ്ങളോ ചിത്രങ്ങളോ നല്‍കരുതെന്നും അത് വ്യാജമാണെന്ന് തിരിച്ചറിയണമെന്നുമാണ് അല്‍ഫോണ്‍സ് പറയുന്നത്.

പലതവണ ഈ നമ്പറുകളിലേക്ക് വിളിച്ചു നോക്കി. ഫോണ്‍ എടുത്തയാള്‍ താന്‍ അല്‍ഫോന്‍സ് പുത്രനാണെന്ന് പറയുകയാണ് ചെയ്യുന്നതെന്നും സംവിധായകന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും മേല്‍ പറഞ്ഞ നമ്പറുകളില്‍ നിന്ന് കോളുകള്‍ വന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Fake calls coming to actresses in film and other women disguising as director Alphonse Puthren