മാസ് ആക്ഷന്‍ സിനിമകളുടെ ഭാഗമാകാതെ പാന്‍ ഇന്ത്യന്‍ റീച്ച് സ്വന്തമാക്കിയ നടന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. ഓരോ സിനിമയിലും ഗംഭീര പ്രകടനം കാഴ്ചവെച്ചുകൊണ്ട് സിനിമാലോകത്തെ ഞെട്ടിച്ച ഫഹദ് കേരളത്തിന് പുറത്തും വലിയൊരു ഫാന്‍ ബേസ് സ്വന്തമാക്കിയിട്ടുണ്ട്. അന്യഭാഷയിലും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കാന്‍ താരത്തിന് സാധിച്ചു.
ആവേശം എന്ന ചിത്രം ഫഹദിന്റെ പാന്‍ ഇന്ത്യന്‍ സ്വീകാര്യത വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആവേശത്തിന് ശേഷം ഫഹദിന്റെ സ്‌ക്രിപ്റ്റ് സെലക്ഷന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. ഫഹദിനെപ്പോലൊരു പെര്‍ഫോമറെ ആവശ്യമില്ലാത്ത കഥകളാണ് താരം കൂടുതലായും തെരഞ്ഞെടുക്കുന്നതെന്നാണ് വിമര്‍ശനം.
ഇദയം മുരളി Photo: Theatrical poster
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തമിഴ് ചിത്രം ഇദയം മുരളി. അഥര്‍വ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതിഥിവേഷത്തിലാണ് ഫഹദ് ഇദയം മുരളിയില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ഫഹദ് ഭാഗമാകുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സ്വന്തം പൊട്ടന്‍ഷ്യല്‍ മനസിലാക്കാതെ ഇത്തരം അനാവശ്യ വേഷങ്ങള്‍ എന്തിനാണ് ചെയ്യുന്നതെന്നാണ് പലരുടെയും ചോദ്യം. ആവേശത്തിന് ശേഷം ഫഹദ് ചെയ്യേണ്ട സിനിമകള്‍ ഇതൊന്നുമല്ലെന്നും വിമര്‍ശനങ്ങളുണ്ട്. മൂന്ന് മിനിറ്റോളം വരുന്ന ട്രെയ്‌ലറില്‍ രണ്ട് സീനിലാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്. അഥര്‍വ അവതരിപ്പിക്കുന്ന ഇദയന്‍ എന്ന കഥാപാത്രത്തിന്റെ സുഹൃത്താണ് ഫഹദെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.
ഇദയം മുരളി Photo: Screen grab/ Think Music India
ബോഗെയ്ന്‍വില്ല, വേട്ടൈയന്‍, തുടങ്ങിയ സിനിമകളില്‍ ഫഹദിന് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ നന്നായേനെയെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പുഷ്പ 2ല്‍ താരത്തിന്റെ കഥാപാത്രത്തെ കോമാളിയാക്കിയതും പേട്രിയറ്റിലെ വില്ലന്‍ വേഷം ഇംപാക്ടുണ്ടാക്കാതെ പോയതും തിരിച്ചടിയായി. നായകനായെത്തിയ ഓടും കുതിര ചാടും കുതിര പരാജയമാവുകയും ചെയ്തതോടെ ഫഹദ് ചര്‍ച്ചകളില്‍ ഇടംപിടിച്ചു.
അതേസമയം അടുത്ത കാലത്തായി തമിഴ് സിനിമയില്‍ ഹിറ്റാകുന്ന പല റോം കോം സിനിമകളുടെയും അതേ ഫോര്‍മാറ്റാകും ഇദയം മുരളിക്കെന്ന് ട്രെയ്‌ലര്‍ പറഞ്ഞുവെക്കുന്നുണ്ട്. രണ്ട് കാലഘട്ടത്തിലായി നായകന്റെ പ്രണയവും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങളുമാകും ചിത്രത്തിന്റെ കഥ. നവാഗതനായ ആകാശ് ഭാസ്‌കരനാണ് ഇദയം മുരളിയുടെ സംവിധായകന്‍.
Content Highlight: Fahadh Faasil’s role in Idhayam Murali getting criticisms after trailer release