അനികുട്ടന്റെ അതിജീവനം ഇനി ഒ.ടി.ടിയില്‍; മലയന്‍കുഞ്ഞ് സ്ട്രീമിങ് തിയതി
Entertainment news
അനികുട്ടന്റെ അതിജീവനം ഇനി ഒ.ടി.ടിയില്‍; മലയന്‍കുഞ്ഞ് സ്ട്രീമിങ് തിയതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th August 2022, 11:37 pm

മഹേഷ് നാരായണന്‍ തിരക്കഥയെഴുതി നവാഗതനായ സജിമോന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം മലയന്‍കുഞ്ഞിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.

ആമസോണ്‍ പ്രൈമില്‍ ആഗസ്റ്റ് 11നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ജൂലൈ 22നാണ് മലയന്‍കുഞ്ഞ് തിയേറ്ററില്‍ റിലീസിനെത്തിയത്.

സ്ട്രീമിങ് തുടങ്ങുന്ന വിവരം ആമസോണ്‍ തന്നെയാണ് ഔദ്യോഗികമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടത്. മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടാവുന്ന മനുഷ്യാവസ്ഥകളെയാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച മലയന്‍കുഞ്ഞിലെ ഗാനങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ മലയന്‍കുഞ്ഞിലൂടെ നിര്‍മാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.

മോഹന്‍ലാല്‍ നായകനായ വിസ്മയത്തുമ്പത്തായിരുന്നു ഫാസില്‍ അവസാനമായി നിര്‍മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് നിര്‍മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

മഹേഷ് നാരായണന്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ഫാസിലാണ്. രജിഷ വിജയനാണ് ചിത്രത്തില്‍ നായിക. ചിത്രം തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു നേടിയിരുന്നത്.

Content Highlight: Fahad fasil Malayankunju Movie Ott Release announced