മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഓ. പനീർസെൽവം ഡി.എം.കെയിൽ ചേർന്നു
India
മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഓ. പനീർസെൽവം ഡി.എം.കെയിൽ ചേർന്നു
മുഹമ്മദ് നബീല്‍
Friday, 27th February 2026, 2:53 pm

ചെന്നൈ: മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഓ. പനീർസെൽവം ഡി.എം.കെയിൽ ചേർന്നു. മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തിലായിരുന്നു നേതാവിന്റെ പാർട്ടി മാറ്റം.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തേനി ജില്ലയിൽ പനീർസെൽവത്തിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മറ്റു നേതാക്കൾക്കും സീറ്റ് നൽകുന്നതിലൂടെ എ.ഐ.എ.ഡി.എം.കെയ്ക്ക് എതിരെയുള്ള വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡി.എം.കെ എന്നാണ് പുറത്തുവരുന്ന വാർത്തകൾ.

തമിഴ്‌നാട് മുഖ്യ മന്ത്രിയായിരുന്ന ജയലളിതയുടെ വിശ്വസ്തനായിരുന്ന പനീർസെൽവം ജയലളിതയുടെ മരണശേഷം പാർട്ടി ജനറൽ സെക്രെട്ടറിയായ വി.കെ. ശശികലയുമായി നിരന്തരം കലഹിരുന്നു.

പിന്നീട് പനീർസെൽവം തന്റെ വിഭാഗത്തെ പളനിസ്വാമിയുടെ വിഭാഗവുമായി ലയിപ്പിച്ചെങ്കിലും 2021 ലെ തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇരു വിഭാഗവും തമ്മിൽ സംഘർഷം മൂർച്ഛിച്ചു.

എ.ഐ.എ.ഡി.എം.കെ യുടെ ഇരു നേതൃത്വം എന്ന രീതിമാറ്റി പളനിസ്വാമിയെ നേതാവാക്കിയതിൽ പനീർസെൽവത്തിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു.

ബി.ജെ.പി നേതാക്കളുമായി നടന്ന ചർച്ചകളിൽ അദ്ദേഹത്തിലുള്ള വിശ്വാസ്യത ബി.ജെ.പിക്ക് നഷ്ട്ടപെട്ടു എന്ന് ബി.ജെ.പി നേതൃത്വം ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പടുത്തിരുക്കുന്ന വേളയിൽ മൂന്നുതവണ തമിഴ്‌നാട് മുഖ്യമന്ത്രിയായ ഓ. പനീർസെൽവത്തിന്റെ മുന്നണിമാറ്റം എ.ഐ.എ.ഡി.എം.കെയ്ക്ക് വലിയ തിരിച്ചടിതന്നെയാണെന്നാണ് വിലയിരുത്തലുകൾ.

Content Highlight:Expelled AIADMK leader, former CM O.Panneerselvam formally joins DMK

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം