തിരുവന്തപുരം: നിപ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനുള്ള നടപടികളിലും സര്‍ക്കാരിന്റെ ഉദാസീനത പ്രകടമാണെന്ന് വീണ ജോര്‍ജ് അഭിപ്രായപ്പെട്ടു.
നിപ രോഗം സ്ഥിരീകരിച്ച് നാല് ദിവസം പിന്നിടുമ്പോഴും രോഗിക്കും ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും റെംഡെസിവിര്‍ ഉള്‍പ്പടെയുള്ള മരുന്നുകള്‍ എത്തിച്ച് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സംസ്ഥാനം പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ ആരോഗ്യപ്രതിസന്ധി നേരിടുമ്പോള്‍ ഡി.എച്.എസിനെ മാറ്റിയ നടപടിയും തീര്‍ത്തും അനുചിതമാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം ആണ് പ്രകടമാകുന്നത് ജനങ്ങള്‍ പകര്‍ച്ചവ്യാധിഭീഷണി നേരിടുമ്പോള്‍ ആരോഗ്യവകുപ്പ് അലംഭാവം കാട്ടരുതെന്നും വീണ ജോര്‍ജ് അഭിപ്രായപ്പെട്ടു.
ഡയറക്ടറെ മാറ്റുകയല്ല വാസ്തവത്തില്‍ തരം താഴ്ത്തുകയാണ് ചെയ്തിരിക്കുന്നതന്നും വീണ ജോര്‍ജ് പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കുള്ള തസ്തികയിലേക്കാണ് ഡയറക്ടറെ തരം താഴ്ത്തിയിരിക്കുന്നത്. ഒരു ടീം ആയി പ്രവര്‍ത്തിക്കേണ്ട സമയത്ത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്ത് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുന്ന സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുന്‍ ആരോഗ്യ മന്ത്രി പറഞ്ഞു.
തരം താഴ്ത്തലാണെങ്കില്‍ ചട്ടപ്രകാരം സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും വീണ ജോര്‍ജ് ചോദിച്ചു. ഇനി ഒരു തസ്തിക അപ്‌ഗ്രേഡ് ചെയ്യണമെന്നുണ്ടെങ്കില്‍ അതില്‍ കൃത്യമായ നടപടിക്രമമുണ്ട്. അതും പാലിക്കപ്പെട്ടിട്ടില്ല. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ 2023 ഇല്‍ ഉള്‍പ്പെടെ കാര്യക്ഷമമായി ഇടപെട്ട ഡയറക്ടറെയാണ് ഇപ്പോള്‍ തരംതാഴ്ത്തിയിരിക്കുന്നതെന്നും വീണ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഷിഗെല്ലയും , ഡെങ്കിയും എലിപ്പനിയും എച് വണ്‍ എന്‍ വണ്‍ ഉമൊക്കെ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തന്നെ നിപ സ്ഥിരീകരിച്ചതോടെ പകര്‍ച്ചവ്യാധികളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണം എന്ന സമീപനം നമ്മള്‍ സ്വീകരിക്കുകയും നിലപാടെടുക്കുകയും ആണ് ചെയ്തത്.
എന്നാല്‍ നിപ രോഗം സ്ഥിരീകരിച്ച് നാല് ദിവസം പിന്നിടുമ്പോഴും രോഗിക്കും ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും Remdesivir ഉള്‍പ്പടെ മരുന്നുകള്‍ എത്തിച്ച് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിപ രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനുള്ള നടപടികളിലും സര്‍ക്കാരിന്റെ ഉദാസീനത പ്രകടമാണ് .
അതോടൊപ്പം സംസ്ഥാനം പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ ആരോഗ്യപ്രതിസന്ധി നേരിടുമ്പോള്‍ ഡി എച് എസിനെ മാറ്റിയ നടപടിയും തീര്‍ത്തും അനുചിതമാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം ആണ് പ്രകടമാകുന്നത്. ജനങ്ങള്‍ പകര്‍ച്ചവ്യാധിഭീഷണി നേരിടുമ്പോള്‍ ആരോഗ്യവകുപ്പ് അലംഭാവം കാട്ടരുത്.
ഡയറക്ടറെ മാറ്റുകയല്ല വാസ്തവത്തില്‍ തരം താഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കുള്ള തസ്തികയിലേക്കാണ് ഡയറക്ടറെ തരം താഴ്ത്തിയിരിക്കുന്നത്. ഒരു ടീം ആയി പ്രവര്‍ത്തിക്കേണ്ട സമയത്ത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്ത് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുന്ന സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
തരം താഴ്ത്തലാണെങ്കില്‍ ചട്ടപ്രകാരം സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ? ഇനി ഒരു തസ്തിക അപ്‌ഗ്രേഡ് ചെയ്യണമെന്നുണ്ടെങ്കില്‍ അതില്‍ കൃത്യമായ procedures ഉണ്ട്. അതും പാലിക്കപ്പെട്ടിട്ടില്ല. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ 2023 ഇല്‍ ഉള്‍പ്പെടെ കാര്യക്ഷമമായി ഇടപെട്ട ഡയറക്ടറെയാണ് ഇപ്പോള്‍ തരംതാഴ്ത്തിയിരിക്കുന്നത്.
Content Highlight: Ex health Minister Veena George Criticize Kerala Government on Handling Nipah situation