കര്‍ണാടക നിയമസഭ പിരിച്ചുവിട്ട് നാളെത്തന്നെ തെരഞ്ഞെടുപ്പ് നടത്തിയാലും കോണ്‍ഗ്രസ് നിഷ്പ്രയാസം ജയിക്കും: സിദ്ധരാമയ്യ
national news
കര്‍ണാടക നിയമസഭ പിരിച്ചുവിട്ട് നാളെത്തന്നെ തെരഞ്ഞെടുപ്പ് നടത്തിയാലും കോണ്‍ഗ്രസ് നിഷ്പ്രയാസം ജയിക്കും: സിദ്ധരാമയ്യ
ന്യൂസ് ഡെസ്‌ക്
Friday, 1st January 2021, 11:08 am

ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരത്തിലേറാന്‍ കോണ്‍ഗ്രസിന് നിഷ്പ്രായം കഴിയുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.

നിയമസഭ പിരിച്ചുവിട്ട് അടുത്തദിവസം തെരഞ്ഞെടുപ്പ് നടത്തിയാല്‍ പോലും കോണ്‍ഗ്രസായിരിക്കും ജയിക്കാന്‍ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

” ഇനിയിപ്പോള്‍ നാളെത്തന്നെ തെരഞ്ഞെടുപ്പ് നടത്തിയാലും ഭൂരിപക്ഷം വോട്ട് നേടി കോണ്‍ഗ്രസ് ജയിക്കും,” സിദ്ധരാമയ്യ പറഞ്ഞു.

അധികാര കാലയളവ് തികയ്ക്കുമെന്ന കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിദ്ധരാമയ്യുടെ പ്രതികരണം.

പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥിപോലുമില്ലാത്ത ബി.ജെ.പിയല്ല കോണ്‍ഗ്രസ് തന്നെയാണ് ഒന്നാം സ്ഥാനത്തെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു.

അതേസമയം, ഗോവധ നിരോധനത്തിനെതിരെ പ്രതികരിക്കാത്ത കോണ്‍ഗ്രസിനകത്തുള്ള ആളുകളെ വിമര്‍ശിച്ചുകൊണ്ട് സിദ്ധരാമയ്യ നേരത്തെ രംഗത്തുവന്നിരുന്നു.

കന്നുകാലി മാംസം കഴിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നുമായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്. വിവാദവിഷയങ്ങളില്‍ പ്രതികരിക്കാനുള്ള നേതാക്കളുടെ ധൈര്യക്കുറവിനെ വിമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Even if Karnataka Assembly elections are held tomorrow, Cong will win’: Siddaramaiah