യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടിരുന്നു. സിറ്റി നേടിയ രണ്ട് ഗോളുകള്‍ക്കെതിരെ നാല് ഗോളുകള്‍ അടിച്ചാണ് പി.എസ്.ജി വിജയം നേടിയത്.

മത്സരത്തില്‍ സിറ്റിക്ക് വേണ്ടി ഇരട്ട ഗോള്‍ നേടി മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡായിരുന്നു. 53ാം മിനിട്ടിലും 75ാം മിനിട്ടിലുമായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്. ഇതോടെ ഒരു വമ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്.

ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും വേഗത്തിലും കുറഞ്ഞ പ്രായത്തിലും 60 ഗോളുകള്‍ തികയ്ക്കുന്ന താരമെന്ന റെക്കോഡാണ് ഹാലന്‍ഡ് സ്വന്തമാക്കിയത്. ഇതിഹാസ താരം ലയണല്‍ മെസിയുടെ റെക്കോഡ് തകര്‍ത്താണ് ഹാലന്‍ഡ് ഈ നേട്ടത്തിലെത്തിയത്.

വെറും 60 മത്സരങ്ങളില്‍ നിന്നാണ് ഹാലന്‍ഡ് ഈ നാഴികക്കല്ല് പിന്നിട്ടത്. 26 വയസും 85 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടത്തിലെത്തിയ താരം, മെസിയുടെ പ്രായപരിധി റെക്കോഡിനെ വെറും ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് മറികടന്നത്.

അതേസമയം മത്സരത്തില്‍ പി.എസ്.ജിക്ക് വേണ്ടി ആദ്യം ഗോള്‍ നേടിയത് ഡിസയര്‍ ഡൗ ആയിരുന്നു. 13ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്. 15ാം മിനിട്ടില്‍ ഉസ്മാനെ ഡംബലെ ഗോള്‍ നേടി ടീമിന് ലീഡ് ഉയര്‍ത്തി.

പിന്നീട് 32ാം മിനിട്ടില്‍ വിറ്റിഞ്ഞയും ഗോള്‍ നേടി പി.എസ്.ജിയുടെ സാധ്യത വര്‍ധിപ്പിച്ചു. എന്നാല്‍ സിറ്റിക്ക് പ്രതീക്ഷ നല്‍കി 53ാം മിനിട്ടില്‍ ഹാലന്‍ഡിന്റെ ആദ്യ ഗോള്‍ പിറന്നെങ്കിലും, 63 മിനിട്ടില്‍ മാഗ്‌നസ് അക്ലിയോക്കിന്റെ ഗോളോടെ റയല്‍ ആധിപത്യം പുലര്‍ത്തി. പിന്നീട് 75ാം മിനിട്ടിലും ഹാലന്‍ഡ് ഗോള്‍ നേടിയ എങ്കിലും സിറ്റിയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ഇത് ടീമുകളും നടത്തിയെങ്കിലും ഷോട്ടുകളുടെ കാര്യത്തിലും ഗോള്‍ പൊസഷനിലെയും പാസിങ്ങിന്റെയും കാര്യത്തില്‍ സിറ്റിയായിരുന്നു മുന്നിട്ടത്. എന്നാല്‍ കൃത്യതയേറിയ പ്രകടനവും സിറ്റിയുടെ ഡിഫന്‍റ് പൊട്ടിക്കാന്‍ സാധിച്ചതും പി.എസ്.ജിക്ക് വിജയന്‍ സമ്മാനിച്ചു.

Content Highlight: Erling Haaland Surpass Lionel Messi In Greaty Record Achievement In UEFA