ആഷസ് ട്രോഫിയില്‍ നിന്ന് ഇംഗ്ലണ്ട് സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പുറത്തായി. പരിക്ക് മൂലമാണ് താരം പുറത്തായത്. പരമ്പരയില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും താരത്തിന് നഷ്ടമാകും. ഇതോടെ ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പുതിയ പ്ലെയിങ് ഇലവന്‍ പുറത്തുവിട്ടിട്ടുണ്ട്.
ഗസ് ആറ്റ്കിന്‍സനാണ് താരത്തിന് പകരക്കാരന്‍. ജേക്കബ് ബഥേലും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം ബാറ്റര്‍ ഒല്ലി പോപ്പിന് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല.
നിലവില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ആദ്യ മൂന്ന് ടെസ്റ്റിലും വിജയം സ്വന്തമാക്കി ഓസ്ട്രേലിയയാണ് മുന്നിലുള്ളത്. നാലാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെ എം.സി.ജിയിലാണ് നടക്കുക.
എന്നാല്‍ അഭിമാന വിജയത്തിനിറങ്ങുന്ന ത്രീ ലയണ്‍സിന് പരിക്ക് മൂലം ആര്‍ച്ചര്‍ പുറത്തായത് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
Jofra Archer will miss the rest of the series with a left side strain.
ടെസ്റ്റില്‍ 34 ഇന്നിങ്‌സില്‍ നിന്ന് 122 മെയ്ഡന്‍ ഓവറുകളടക്കം 60 വിക്കറ്റുകളാണ് ആര്‍ച്ചറിനുള്ളത്. 2.99 എന്ന എക്കോമിയും താരത്തിനുണ്ട്. 6/40 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടി ആര്‍ച്ചര്‍ തിളങ്ങി.
പരമ്പര നഷ്ടമായ ഇംഗ്ലണ്ടിന് നേരത്തെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആഷസിലെ മൂന്നാം മത്സരത്തില്‍ 81 റണ്‍സിന്റെ വിജയമാണ് പാറ്റ് കമ്മിന്‍സും സംഘവും സ്വന്തമാക്കിയത്.