ഇന്ത്യയില്‍ ഇത്തവണ 300 കടക്കും; പ്രസ്താവനയുമായി ഹാരി ബ്രൂക്ക്
Cricket
ഇന്ത്യയില്‍ ഇത്തവണ 300 കടക്കും; പ്രസ്താവനയുമായി ഹാരി ബ്രൂക്ക്
ശ്രീരാഗ് പാറക്കല്‍
Saturday, 7th February 2026, 11:56 am

ടി-20 ലോകകപ്പിന്റെ തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട്. ഫെബ്രുവരി എട്ടിന് നേപ്പാളുമായാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് സംസാരിച്ചിരുന്നു. ഇന്ത്യയില്‍ 300 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്‌കോര്‍ നേടാന്‍ കഴിയുന്ന നിരവധി മൈതാനങ്ങളുണ്ടെന്ന് ബ്രൂക്ക് പറഞ്ഞു. മാത്രമല്ല മത്സരങ്ങള്‍ക്കുള്ള പിച്ചുകള്‍ വളരെ മികച്ചതാണെന്നും ബ്രൂക്ക് കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയില്‍ 300 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്‌കോര്‍ നേടാന്‍ കഴിയുന്ന നിരവധി മൈതാനങ്ങളുണ്ട്. മത്സരങ്ങള്‍ക്കുള്ള പിച്ചുകള്‍ വളരെ മികച്ചതായി തോന്നുന്നു, അതിവേഗ ഔട്ട്ഫീല്‍ഡുകളും വളരെ ചെറിയ ബൗണ്ടറികളുമാണ് ഉള്ളത്.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്

നിങ്ങള്‍ ഭയമില്ലാതെ തുടരണം, എന്നിരുന്നാലും പുറത്താകാനുള്ള സാധ്യതയില്‍ കുറച്ച് ശ്രദ്ധ ഉണ്ടായിരിക്കണം, ബൗളര്‍മാരെ പ്രതിരോധിക്കണം. ചിലപ്പോള്‍ കളിയുടെ വേഗത കുറയ്‌ക്കേണ്ടി വരും, പക്ഷേ നിയന്ത്രണം നിങ്ങളുടെ കൈയിലാകുമ്പോള്‍ വേഗത കൂട്ടുക. എല്ലാറ്റിനുമുപരി, ശാന്തത പാലിക്കേണ്ടത് പ്രധാനമാണ്,’ ബ്രൂക്ക് പറഞ്ഞു.

ഗ്രൂപ്പ് സിയിലാണ് ത്രീ ലയണ്‍സിന്റെ സ്ഥാനം. വെസ്റ്റ് ഇന്‍ഡീസ്, ഇറ്റലി, നേപ്പാള്‍, സ്‌കോട്‌ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഇത്തവണ കിരീടം സ്വന്തമാക്കുക എന്ന ലക്ഷത്തോടെ ഇറങ്ങുന്ന ഇംഗ്ലണ്ട് ഹാരി ബ്രൂക്കിന്റെ ക്യാപ്റ്റന്‍സിയില്‍ ഏറെ പ്രതീക്ഷയിലാണ്.

ഇംഗ്ലണ്ട് സ്‌ക്വാഡ്

ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, ടോം ബാന്റണ്‍, ജേക്കബ് ബെഥേല്‍, ജോസ് ബട്‌ലര്‍, സാം കറന്‍, ലിയാം ഡോസണ്‍, ബെന്‍ ഡക്കറ്റ്, വില്‍ ജാക്‌സ്, ജെയ്മി ഓവര്‍ട്ടണ്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ജോഷ് ടോങ്, ലൂക്ക് വുഡ്

Content Highlight: England Captain Harry Brook  Talking About Indian Pitch

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ