ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യഭ്യാസ സംവരണവുമായി സംസ്ഥാന സര്‍ക്കാര്‍
Kerala News
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യഭ്യാസ സംവരണവുമായി സംസ്ഥാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd July 2018, 6:44 pm

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് വിദ്യഭ്യാസ സംവരണവുമായി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ മുഴുവന്‍ കോഴ്‌സുകളിലും രണ്ട് സീറ്റ് വീതം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അനുവദിച്ച് ഉത്തരവിറങ്ങി.


Also Read ഇമ്മാതിരി പൈങ്കിളി സാഹിത്യം വിളമ്പി അവന്റെ രാഷ്ട്രീയത്തെ അപമാനിക്കരുത്; ചിന്താ ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സഖാക്കള്‍

സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജുകള്‍ക്കും ഉത്തരവ് ബാധകമാണ്. ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് അവസരമൊരുക്കുകയും സാമൂഹ്യനീതി ഉറപ്പ് വരുത്താനുമാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ തീരുമാനം.