ഷാരൂഖ് ഖാനൊപ്പവും അർജിത് സിങ്ങിനൊപ്പവും ലോകപ്രശസ്ത ഗായകൻ എഡ് ഷീരൻ; വൈറലായി സഫയർ ഗാനം
Entertainment
ഷാരൂഖ് ഖാനൊപ്പവും അർജിത് സിങ്ങിനൊപ്പവും ലോകപ്രശസ്ത ഗായകൻ എഡ് ഷീരൻ; വൈറലായി സഫയർ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th June 2025, 11:36 pm

എട്ട് വർഷം മുമ്പ് ഇറങ്ങിയ പാട്ടാണ് ഷേപ് ഓഫ് യൂ. ആ കാലഘട്ടത്തിൽ ആ പാട്ട് മൂളാത്തവരായി ആരും ഉണ്ടായിരുന്നില്ല എന്നുവേണം പറയാൻ. സംഗീത ലോകത്ത് വിമ൪ശകരും ആസ്വാദകരും ഒരുപോലെ ഇഷ്ടപ്പെടുന്ന സംഗീത പ്രതിഭയായ എഡ് ഷീരന്റെ മൂന്നാമത്തെ ആൽബമായ ഡിവൈഡിലെ പാട്ടാണ് ഇത്. പാട്ടിന് കോടിക്കണക്കിന് വ്യൂസാണ് യൂട്യൂബിൽ ലഭിച്ചത്.

ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന എഡ് ഷീരൻ്റെ പുതിയ മ്യൂസിക് വീഡിയോ വന്നിരിക്കുകയാണ്. പഞ്ചാബി വരികളും കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള സഫയർ എന്ന പാട്ട് ഇന്നലെയാണ് പുറത്തിറങ്ങിയത്. പാട്ട് ഇതിനോടകം വൈറലായി. ഇന്ത്യയോടുള്ള ഒരു പ്രണയലേഖനം പോലെയാണ് ഈ ഗാനം.

എന്നാൽ ഇതുമാത്രല്ല പാട്ടിൻ്റെ പ്രത്യേകത. സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനും എഡ് ഷീരൻ്റെ പാട്ടിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ബാഹുബലിയുടെ സെറ്റുകളിലും കൊൽക്കത്തയിലെയും ഹൈദരാബാദിലെയും തെരുവുകൾ ഉൾപ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിലാണ് മുഴുവൻ വീഡിയോയും ചിത്രീകരിച്ചിരിക്കുന്നത്.

പഞ്ചാബിയിൽ ആലപിച്ച വരികൾക്ക് അർജിത്ത് സിങ്ങാണ് ശബ്ദം നൽകിയത്. ലോക്കൽ ബസുകളിൽ സഞ്ചരിക്കുന്നതും, കഫേകളിൽ നൃത്തം ചെയ്യുന്നതും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലോഗ് ചെയ്യുന്നത് പോലെയാണ് പാട്ട് ഷൂട്ട് ചെയ്തിതിരിക്കുന്നത്. ഒരു വ്യക്തി ഇന്ത്യ ചുറ്റിക്കാണുന്നത് പോലെ എഡ് ഷീരൻ ചിത്രീകരിച്ചപ്പോൾ അദ്ദേഹം സഞ്ചരിക്കുന്നതിനൊപ്പം തന്നെ കാഴ്ചക്കാരും സഞ്ചരിക്കുന്നുണ്ട്.

Content Highlight: Ed Sheeran’s Sapphire Songs is Out Now