ഗ്രാമങ്ങളിലുള്ളവര്‍ ബിസ്‌ക്കറ്റ് വാങ്ങുന്നില്ല; പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് നീട്ടിവച്ച് ബ്രിട്ടാനിയ; വിട്ടൊഴിയാതെ സാമ്പത്തിക പ്രതിസന്ധി
Economic Crisis
ഗ്രാമങ്ങളിലുള്ളവര്‍ ബിസ്‌ക്കറ്റ് വാങ്ങുന്നില്ല; പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് നീട്ടിവച്ച് ബ്രിട്ടാനിയ; വിട്ടൊഴിയാതെ സാമ്പത്തിക പ്രതിസന്ധി
ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2019, 1:12 pm

ന്യൂദല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ മടിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഉപഭോക്താക്കള്‍ ഇല്ലാത്തിടത്ത് ഉല്‍പന്നം വില്‍പനയ്ക്ക് വെച്ചിട്ട് എന്തുകാര്യം എന്ന് ചോദിക്കുകയാണ് രാജ്യത്തെ പ്രമുഖ ബിസ്‌കറ്റ് നിര്‍മ്മാണ കമ്പനിയായ ബ്രിട്ടാനിയ. കമ്പനി പുതുതായി ആലോചിച്ചിരുന്ന ലോഞ്ചിങ്ങുകള്‍ വേണ്ടെന്ന് വെച്ചിരിക്കുകയാണ്.

സാമ്പത്തിക മേഖല നിലവിലെ മാന്ദ്യ അവസ്ഥയില്‍നിന്നും കരകയറാന്‍ ഒമ്പത് മുതല്‍ പന്ത്രണ്ട് മാസം വരെ ചുരുങ്ങിയത് വേണ്ടിവരുമെന്നാണ് ബ്രിട്ടാനിയയുടെ കണക്കുകൂട്ടല്‍. നഗരപ്രദേശങ്ങളെക്കാളും സാമ്പത്തിക മാന്ദ്യം നേരിടുന്നത് ഗ്രാമീണ മേഖലകളാണ്. ചെലവുചുരക്കലിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ ബിസ്‌കറ്റ് അടക്കമുള്ളവയാണ് ആദ്യപടിയായി വാങ്ങാതിരിക്കുന്നത്. ഇത് ബ്രിട്ടാനിയയുടെയടക്കം ബിസകറ്റ് കച്ചടവടത്തെ സാരമായി ബാധിച്ചിരുന്നു.

ഇത് മുന്‍നിര്‍ത്തിയാണ് പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍നിന്നും കമ്പനി വിട്ടുനില്‍ക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

‘ഞങ്ങള്‍ക്കൊരു കൃത്യം കാല്‍കുലേഷനും കലണ്ടറുമുണ്ട്. മാന്ദ്യം തുടങ്ങിയപ്പോള്‍ മുതല്‍ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കണ്ട എന്നും പുതിയ പ്രോഡക്ട് ലോഞ്ചിങുകള്‍ മാറ്റി വെക്കാം എന്നുമാണ് കമ്പനി തീരുമാനം. കാരണം മാന്ദ്യത്തെ മറികടക്കാനുള്ള സര്‍ക്കാരിന്‍സരെ പ്രാപ്തിക്കുറവ് ഞങ്ങള്‍ കാണുന്നുണ്ട്’, ബ്രിട്ടാനിയ എം.ഡി വരുണ്‍ ബെറി സാമ്പത്തിക വിദഗ്ധരോട് പറഞ്ഞു.

പാല്‍, ബേക്കറി ഉല്‍പന്നങ്ങളും ബ്രിട്ടാനിയ ഇറക്കുന്നുണ്ട്. ആദ്യപാദത്തിലെ ഇടിവിന് ശേഷം നേരിയ ഉയര്‍ച്ച കമ്പനിക്കുണ്ടായെങ്കിലും ഇത് ആത്മവിശ്വാസം പകരുന്നില്ലെന്നാണ് സാമ്പത്തിക രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്.

‘നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലെ വളര്‍ച്ച പരിമിതമാണ്. അതുതന്നെയാണ് ഗ്രാമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും’, ബെറി പറഞ്ഞു.

ഗ്രാമീണ മേഖലയില്‍ പുതിയ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കാനുള്ള പദ്ധതിയും സാവധാനത്തില്‍മാത്രമേ പ്രവര്‍ത്തികമാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഞ്ച് രൂപയുടെ ബിസ്‌ക്കറ്റ് വാങ്ങാന്‍ ആളുകള്‍ മടിക്കുകയാണെന്ന് ബ്രിട്ടാനിയ കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക വര്‍ഷം ആദ്യപാദത്തിലെ വില്‍പ്പന കണക്കുകള്‍ ബ്രിട്ടാനിയ പുറത്ത് വിട്ടപ്പോള്‍ നേരത്തെയുള്ള പാദങ്ങളെക്കാള്‍ വില്‍പ്പന വളരെ താഴ്ന്ന നിലയിലായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ