ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd June 2017, 8:54 am
ന്യൂദല്‍ഹി: തലസ്ഥാനനഗരിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. ദല്‍ഹിയിലും ഹരിയാനയിലെ ചില ഭാഗങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുലര്‍ച്ചെ 4.25നാണ് ഭൂചലനമുണ്ടായത്. ഉറങ്ങിക്കിടന്നവരില്‍ പലരും ഭൂചലനത്തെ തുടര്‍ന്ന് എഴുന്നേറ്റു. പ്രകമ്പനങ്ങള്‍ ഒരു മിനിറ്റോളം തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
