കാബൂള്‍: പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. സമൂഹമാധ്യമത്തിലൂടെയായിരുന്നു പരമ്പര റദ്ദാക്കുന്നുവെന്ന പ്രഖ്യാപനം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 90ല്‍ അധികം പേര്‍ മരിച്ചിരുന്നു. ഈ ആക്രമണത്തിനു പിന്നില്‍ പാക്ക് പിന്തുണയുള്ള ഭീകരരാണെന്ന് അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയെ അനുകരിച്ച് പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ അഫ്ഗാനിസ്ഥാന്‍ തീരുമാനിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഈ വര്‍ഷം അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. ജൂലൈയിലോ ഓഗസ്റ്റിലോ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു ട്വന്റി20 മല്‍സരം നടത്താനായിരുന്നു ധാരണ. തുടര്‍ന്ന് കുറച്ചുകൂടി വിപുലമായൊരു പരമ്പരയ്ക്കായി അഫ്ഗാന്‍ ടീം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനും ധാരണയായിരുന്നു.
എന്നാല്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മല്‍സരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ബന്ധങ്ങളും റദ്ദാക്കുന്നതായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് അറിയിച്ചത്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന രാജ്യവുമായി ഒരു തരത്തിലുള്ള ബന്ധവും സാധ്യമല്ലെന്നാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞത്. പാക്ക് സൈന്യവുമായും ഭീകരസംഘടനയായ താലിബാനുമായും ബന്ധമുള്ള ഹഖാനി നെറ്റ്‌വര്‍ക്കാണ് കാബൂള്‍ ആക്രമണത്തിന് പിന്നിലെന്നാണ് അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിഗമനം.
2009ല്‍ പാക്കിസ്ഥാനില്‍ പരമ്പരയ്‌ക്കെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനുനേരെ ഭീകരാക്രമണം ഉണ്ടായശേഷം അവിടം സന്ദര്‍ശിക്കാന്‍ പ്രമുഖ ടീമുകളൊന്നും തയാറായിട്ടില്ല. ഈ സംഭവത്തിനുശേഷം പാക്കിസ്ഥാനില്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തിയത് സിംബാബ്!വെ മാത്രമാണ്.
ക്രിക്കറ്റ് മല്‍സരങ്ങളില്‍നിന്ന് അഫ്ഗാനിസ്ഥാനും പിന്‍മാറിയതോടെ അയല്‍രാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ ഒറ്റപ്പെട്ടു. ഭീകരാവാദത്തിനു പ്രോത്സാഹനം നല്‍കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനുമായുള്ള എല്ലാവിധ ഉഭയകക്ഷി ക്രിക്കറ്റ് ബന്ധവും ഇന്ത്യ റദ്ദാക്കിയിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷമാണ് പാക്കിസ്ഥാനുമായി മുഴുനീള പരമ്പരകള്‍ കളിക്കുന്നതില്‍നിന്ന് ഇന്ത്യ പിന്‍മാറിയത്.
