മോഹൻലാലിന്റേയും ശ്രീനിവാസന്റെയും കോംബോ പോലെയാണത്: സത്യൻ അന്തിക്കാട്
Malayalam Cinema
മോഹൻലാലിന്റേയും ശ്രീനിവാസന്റെയും കോംബോ പോലെയാണത്: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st August 2025, 10:40 pm

മലയാളി സിനിമാ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ഹൃദയപൂര്‍വം. പത്ത് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രവും ഇരുവരും ഒന്നിച്ച 20ാമത്തെ സിനിമയുമാണ് ഇത്. മലയാളികള്‍ നെഞ്ചിലേറ്റിയ കോമ്പോ വീണ്ടുമൊന്നിക്കുമ്പോള്‍ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ആവേശത്തിലാണ്. മോഹന്‍ലാലിനോടൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സംഗീത നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

തുടരും എന്ന സിനിമക്ക് ശേഷം സംഗീത് പ്രതാപും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഹൃദയപൂര്‍വത്തിനുണ്ട്. മോഹന്‍ലാലും ശ്രീനിവാസനും പോലെ, ജഗതി ശ്രീകുമാറും മോഹന്‍ലാലും പോലെ വളരെ രസകരമായ ഒരു കോമ്പിനേഷന്‍ കൊണ്ടുവരണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ പ്രേമലുവില്‍ അമല്‍ ഡേവിസിനെ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും ആ ഒരൊറ്റ ചിത്രത്തിലൂടെ വലിയ രീതിയിലുള്ള ജനപ്രീതി സംഗീത് പ്രതാപിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘സംഗീതും മോഹന്‍ലാലും തമ്മിലുള്ള കോമ്പിനേഷനാണ് ഈ സിനിമയുടെ ഹൈലൈറ്റ്. സ്വാഭാവിക അഭിനയത്തിന്റെ ഉസ്താദുമാരാണ് ഇരുവരും. മോഹന്‍ലാലിനെ ഏറ്റവും കൂടുതല്‍ ചിരിച്ച് കണ്ടത് സംഗീത്തിനൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളിലാണ്.

സംഗീതിനോടും മാളവിക മോഹനനോടും അവരുടെ അച്ഛന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. മാളവികയുടെ അച്ഛന്‍ കെ.യു. മോഹനന്‍ അറിയപ്പെടുന്ന ഛായാഗ്രാഹകനാണ്. അതേസമയം സംഗീതിന്റെ അച്ഛന്‍ പ്രതാപ് ഛായാഗ്രാഹകന്‍ ജയനന്‍ വിന്‍സെന്റിന്റെ ക്യാമറാ യൂണിറ്റില്‍ ജോലി ചെയ്തിരുന്നു,’ സത്യന്‍ അന്തിക്കാട് പറയുന്നു.

ഓണം റിലീസായി ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, അല്‍ത്താഫ് സലിം ടീമിന്റെ ഓടും കുതിര ചാടും കുതിര, കല്യാണിയുടെയും നസ്ലെന്റെയും ലോക ചാപ്റ്റര്‍ 1: ചന്ദ്ര എന്നിവരോടൊപ്പം ഓഗസ്റ്റ് 28 നാണ് ഹൃദയപൂര്‍വം തിയേറ്ററുകളെത്തുക.

Content Highlight: Sathyan Anthikkad talks about Mohanlal and Sangeeth Prathap