140 കോടിയുടെ അഴിമതി നടത്തിയ കണ്ണൂർ കോർപറേഷനെതിരെ ഡി.വൈ.എഫ്.ഐ മാർച്ച്
Kerala
140 കോടിയുടെ അഴിമതി നടത്തിയ കണ്ണൂർ കോർപറേഷനെതിരെ ഡി.വൈ.എഫ്.ഐ മാർച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th November 2025, 4:38 pm

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മരക്കാർക്കണ്ടിയിൽ സ്ഥാപിക്കുന്ന 140 കോടി രൂപയുടെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പദ്ധതിയിൽ അഴിമതി ആരോപിച്ച് കണ്ണൂർ കോർപറേഷനിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്.

കോർപറേഷൻ ഓഫിന് മുന്നിലും കോർപറേഷന്റെ മതിലിന് സമീപത്തുമായി രണ്ടിടത്തായാണ് പ്രതിഷേധം നടക്കുന്നത്.

കഴിഞ്ഞ ദിവസം സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പദ്ധതിയിലെ അഴിമതി മേയർ മുസില മഠത്തിലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

140 കോടി രൂപയുടെ അഴിമതികൾ പദ്ധതിയിൽ മേയർ നടത്തിയെന്നും ടെൻഡർ നടപടികൾ കൃത്യമായി പാലിച്ചില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. അഴിമതിയുടെ രേഖകൾ ഉൾപ്പെടെ കെ.കെ രാഗേഷ് നേരത്തെ പുറത്തുവിട്ടിരുന്നു.

നേരത്തെ നൽകിയ കരാറുകാരന് തന്നെ ഈ കരാർ നൽകുന്നതിനുള്ള ശ്രമമാണിതെന്നും ഇതിനു പിന്നിൽ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും സി.പി.ഐ.എം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധം നടത്തുന്നത്.

ഇന്നത്തെ വാർത്താസമ്മേളനത്തിലൂടെ കെ.കെ. രാഗേഷിന്റെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് മേയർ രംഗത്തെത്തിയിരുന്നു. എന്നാൽ നേരത്തെ 40 കോടി മാത്രമുണ്ടായിയുന്ന പദ്ധതി 140 കോടിയിലേക്ക് എത്തിയത് അഴിമതിയാണെന്ന് സി.പി.ഐ.എം പറഞ്ഞു.

Content Highlight: DYFI march against Kannur Corporation for corruption worth Rs 140 crore