എഡിറ്റര്‍
എഡിറ്റര്‍
‘ദുല്‍ക്കറെ ഇജ്ജെന്ത് ലുക്കാടോ..’; ദുല്‍ഖറിന്റെ വ്യത്യസ്ത ഗെറ്റപ്പിന്റെ വീഡിയോ പുറത്ത്
എഡിറ്റര്‍
Friday 28th April 2017 1:03pm

 

ലുക്കുകളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന യുവതാരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് മലയാളികളുടെ ‘കുഞ്ഞിക്ക’ ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ പലചിത്രങ്ങളിലും നമ്മളതിന് സാക്ഷ്യം വഹിച്ചതുമാണ്. എന്നാല്‍ ഇതുവരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിലാണ് താരം ബിജോയ് നമ്പ്യാര്‍ ചിത്രത്തിലെത്തുന്നത്.


Also read ‘കൊപ്പലാശാന്‍ വീണ്ടും എത്തുമോ?’; അടുത്ത സീസണ്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് സ്റ്റീവ് കൊപ്പലിനെ കണ്ടു


ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ പുറത്തുവന്ന വീഡിയോയിലൂടെയാണ് താരത്തിന്റെ വ്യത്യസ്ത ലുക്ക് പുറത്ത് വന്നത്. താരത്തിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബിജോയ് നമ്പ്യാര്‍ ആദ്യമായ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര് ‘സോളോ’യെന്നാണ്.

ക്യാമ്പസില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ദുല്‍ഖറാണെന്ന് ആര്‍ക്കും മനസ്സിലാകാത്ത തരത്തിലാണ് ദുല്‍ഖറിന്റെ വേഷപ്പകര്‍ച്ച. നീണ്ട മുടിയും താടിയും വളര്‍ത്തിയ താരത്തിന്റെ ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു.


Dont miss പുലിമുരുകനാണോ സഖാവാണോ ഇഷ്ടപ്പെട്ടത്; ചോദ്യത്തിന് പിണറായിയുടെ കിടിലന്‍ മറുപടി 


സോഷ്യല്‍ മീഡിയയില്‍ പ്രചിക്കുന്ന വീഡിയോയില്‍ ദുല്‍ഖറിനൊപ്പം സൗബിന്‍ സാഹിറും ഉണ്ട്. മുംബെയില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ കൊച്ചിയിലാണ് നടക്കുന്നത്. അടുത്തഘട്ടഷൂട്ടിങ് ഷിംലയിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

 

Advertisement