ഇനി വിളിച്ചോ യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ സ്റ്റാറെന്ന്; തെലങ്കാന സ്റ്റേറ്റ് ഫിലിം അവാര്‍ഡ്സില്‍ മികച്ച നടനുള്ള പ്രത്യേക ജൂറി അവാര്‍ഡ് നേടി ദുല്‍ഖര്‍ സല്‍മാന്‍
Entertainment
ഇനി വിളിച്ചോ യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ സ്റ്റാറെന്ന്; തെലങ്കാന സ്റ്റേറ്റ് ഫിലിം അവാര്‍ഡ്സില്‍ മികച്ച നടനുള്ള പ്രത്യേക ജൂറി അവാര്‍ഡ് നേടി ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 2:14 pm

ഗദ്ദര്‍ തെലങ്കാന സ്റ്റേറ്റ് ഫിലിം അവാര്‍ഡ്സ് പ്രഖ്യാപിച്ചു. ലക്കി ഭാസ്‌ക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പ്രത്യേക ജൂറി അവാര്‍ഡ്സ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍.

പ്രഭാസ് നായകനായെത്തി കല്‍ക്കി ഗദ്ദാര്‍ അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. പുഷ്പ 2 എന്ന ചിത്രത്തിലെ അഭിനയത്തിന് അല്ലു അര്‍ജുന്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കി. 35 ചിന്ന കഥ കാടു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം നിവേദ തോമസിന് ലഭിച്ചു. ഗദ്ദര്‍ അവാര്‍ഡുകളില്‍ പ്രഭാസിന്റെ കല്‍ക്കി എന്ന ചിത്രം നാല് വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ നേടി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച കലാസംവിധായകന്‍, മികച്ച വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളില്‍ കല്‍ക്കി 2898 എ.ഡി അവാര്‍ഡുകള്‍ സ്വന്തമാക്കി.

2024 ലെ ഗദ്ദര്‍ അവാര്‍ഡ് വിജയികള്‍

മികച്ച ഫീച്ചര്‍ ഫിലിം: കല്‍ക്കി

മികച്ച രണ്ടാമത്തെ ചിത്രം: പൊട്ടല്‍

മികച്ച മൂന്നാമത്തെ ചിത്രം: ലക്കി ഭാസ്‌കര്‍

മികച്ച നടി: നിവേദ തോമസ് (35 ചിന്ന കഥ കാടു)

മികച്ച നടന്‍: അല്ലു അര്‍ജുന്‍ (പുഷ്പ 2)

മികച്ച സംവിധായകന്‍: നാഗ് അശ്വിന്‍ (കല്‍ക്കി)

മികച്ച തിരക്കഥ: വെങ്കി അറ്റ്‌ലൂരി (ലക്കി ഭാസ്‌കര്‍)

മികച്ച നൃത്തസംവിധായകന്‍: ഗണേഷ് ആചാര്യ (ദേവര)

പ്രത്യേക ജൂറി അവാര്‍ഡ്: ദുല്‍ഖര്‍ സല്‍മാന്‍ (ലക്കി ഭാസ്‌കര്‍)

മികച്ച സഹനടന്‍: എസ്ജെ സൂര്യ (സരിപോദാശനിവാരം)

മികച്ച കഥാകൃത്ത്: ശിവ പാലഡുഗു (മ്യൂസിക് ഷോപ്പ് മൂര്‍ത്തി)

മികച്ച നവാഗത സംവിധായകന്‍: യദു വംശി (കമ്മിറ്റി കുറോളു)

മികച്ച ഹാസ്യനടന്മാര്‍: സത്യ, വെണ്ണേല കിഷോര്‍ (മതുവടലര 2)

മികച്ച ബാലതാരം: മാസ്റ്റര്‍ അരുണ്‍ ദേവ് (35 ചിന്ന കഥ കാടു), ബേബി ഹരിക

മികച്ച ഗാനരചയിതാവ്: ചന്ദ്രബോസ് (രാജു യാദവ്)

മികച്ച ഛായാഗ്രാഹകന്‍: വിശ്വനാഥ് റെഡ്ഡി (ഗാമി)

മികച്ച സഹനടി: ശരണ്യ പ്രദീപ് (അംബാജിപേട്ട് മാര്യേജ് ബാന്‍ഡ്)

മികച്ച സംഗീത സംവിധായകന്‍: ഭീംസ് സിസെറോലിയോ (റസാക്കര്‍)

മികച്ച പിന്നണി ഗായകന്‍: സിദ് ശ്രീറാം (വില്ലന്‍ ഭൈരവകോണ)

മികച്ച പിന്നണി ഗായിക: ശ്രേയ ഘോഷാല്‍ (പുഷ്പ 2 – ചൂസാക്കി)

ഗദ്ദറിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ 14ന് ഹൈദരാബാദില്‍ വെച്ചാണ് ഗദ്ദര്‍ അവാര്‍ഡ് ദാന ചടങ്ങ് നടക്കുക.

Content Highlight: Dulquer Salmaan Won  Best Actor  Special  Jury Awards In Telengana State Film Awards